കേരളം

kerala

ETV Bharat / bharat

കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കലാണ് സര്‍ക്കാര്‍ നയമെന്ന് പ്രധാനമന്ത്രി

പ്രധാന മന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധിയുടെ രണ്ടാം വാര്‍ഷിക വേളയിലാണ് മോദിയുടെ ട്വീറ്റ്. കാര്‍ഷിക മേഖലയെ മെച്ചപ്പെടുത്താന്‍ ഇടപെടല്‍ നടത്തിയെന്നും മോദി ട്വീറ്റ് ചെയ്‌തു.

നരേന്ദ്ര മോദി  പ്രധാന മന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി  കേന്ദ്ര സര്‍ക്കാര്‍  കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കലാണ് സര്‍ക്കാര്‍ നയമെന്ന് നരേന്ദ്ര മോദി  കര്‍ഷക സമരം  കാര്‍ഷിക മേഖല  ഇന്ത്യന്‍ കര്‍ഷകര്‍  PM Modi  farmers protest  india farmers  PM-Kisan's 2nd anniversary
കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കലാണ് സര്‍ക്കാര്‍ നയമെന്ന് നരേന്ദ്ര മോദി

By

Published : Feb 24, 2021, 12:56 PM IST

ന്യൂഡല്‍ഹി: കര്‍ഷകരുടെ വരുമാനം ഇരട്ടിപ്പിക്കുന്നതിന് വേണ്ട നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി. വിളകളുടെ മിനിമം താങ്ങ് വില ചരിത്രപരമായി വര്‍ധിപ്പിച്ചതിലും ഈ സര്‍ക്കാരിന് അഭിമാനമുണ്ടെന്നും മോദി പറഞ്ഞു. പ്രധാന മന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധിയുടെ രണ്ടാം വാര്‍ഷിക വേളയിലാണ് മോദിയുടെ ട്വീറ്റ്.

കഴിഞ്ഞ ഏഴ്‌ വർഷത്തിനിടെ കാർഷിക പരിവർത്തനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നിരവധി സംരംഭങ്ങൾ‌ കൊണ്ടുവന്നിട്ടിണ്ട്. മെച്ചപ്പെട്ട ജലസേചനം, മികച്ച സാങ്കേതിക സംവിധാനം, കൃത്യമായ വിള ഇൻഷുറൻസ്, വായ്‌പകള്‍, വിപണികൾ, മണ്ണിന്‍റെ മികവ്‌ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം, ഇടനിലക്കാരെ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിട്ടുണ്ട്.

രാജ്യത്തിനായി കഠിനാധ്വാനിക്കുന്ന കർഷകരുടെ അന്തസും സമൃദ്ധിയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് വര്‍ഷത്തിന് മുന്‍പ്‌ പിഎം-കിസാന്‍ പദ്ധതി ആരംഭിച്ചത്. നമ്മുടെ കർഷകരുടെ ധൈര്യവും അഭിനിവേശവും പ്രചോദനകരമാണെന്നും മോദി ട്വീറ്റ് പറഞ്ഞു.

ABOUT THE AUTHOR

...view details