കേരളം

kerala

ETV Bharat / bharat

രണ്ട് മണിക്കൂറിൽ താഴെയുള്ള വിമാന യാത്രകളില്‍ ഭക്ഷണം വിളമ്പുന്നത് നിരോധിച്ചു - കൊവിഡ്

വ്യാഴാഴ്ച മുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്ന് വ്യോമയാന മന്ത്രാലയത്തിന്‍റെ ഉത്തരവിൽ പറയുന്നു.

On board meals  On board meals banned in flights  On board meals banned in flights with duration under 2 hours  Ministry of Civil Aviation  Civil Aviation Ministry  On board meals banned  വിമാന യാത്ര  ഭക്ഷണം  കൊവിഡ്  സിവിൽ ഏവിയേഷൻ മന്ത്രാലയം
രണ്ട് മണിക്കൂറിൽ താഴെ ദൈർഘ്യമുള്ള വിമാന യാത്രകളില്‍ ഭക്ഷണം വിളമ്പുന്നത് നിരോധിച്ചു

By

Published : Apr 12, 2021, 6:24 PM IST

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രണ്ട് മണിക്കൂറിൽ താഴെ ദൈർഘ്യമുള്ള വിമാന യാത്രകളില്‍ ഭക്ഷണം വിളമ്പുന്നത് നിരോധിച്ചു. സിവിൽ ഏവിയേഷൻ മന്ത്രാലയമാണ് ഇതുസംബന്ധിച്ച് വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്.

വ്യാഴാഴ്ച മുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്ന് മന്ത്രാലയം പുറത്തിറത്തിയ ഉത്തരവിൽ പറയുന്നു. കഴിഞ്ഞ വര്‍ഷം ലോക്ക് ഡൗണിന് ശേഷം മെയ് 25ന് ഷെഡ്യൂൾ ചെയ്ത ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചപ്പോൾ, ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ വിമാനത്തിൽ ഭക്ഷണം നൽകാൻ കമ്പനികളെ അനുവദിച്ചിരുന്നു.

ABOUT THE AUTHOR

...view details