ന്യൂഡൽഹി:ബി.ജെ.പിയുടെ 42-ാം സ്ഥാപക ദിനത്തിൽ പ്രതിപക്ഷ പാര്‍ട്ടികളെ കടന്നക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇപ്പോഴും രാജഭരണം പിന്‍തുടരുന്ന പാര്‍ട്ടികളാണ് ജനാധിപത്യത്തിന് വെല്ലുവിളിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി നിലകൊള്ളുന്നത് രാജഭക്തിക്കായാണ്. എന്നാല്‍ എതിരാളികള്‍ നിലകൊള്ളുന്നത് 'പരിവാര്‍ ഭക്തി'ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജവംശ പാര്‍ട്ടികള്‍ കൂടുതല്‍ കുടുംബവാഴ്ചയിലേക്ക് നീങ്ങുകയാണ്. വിവിധ സംസ്ഥാനങ്ങളില്‍ അധികാരം കയ്യാളുന്ന ഇവര്‍ അഴിമതിയും കൊള്ളരുതായ്മകളും കാണിക്കുകയും അവ മറച്ചു വെക്കുകയും ചെയ്യുന്നു. ഭരണഘടനയോട് ഇവര്‍ അടുപ്പം കാണിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുക്രൈന്‍ യുദ്ധത്തില്‍ ലോകം രണ്ട് തട്ടിലായി ചുരുങ്ങി. എന്നാല്‍ ഇന്ത്യ തങ്ങളുടെ ദേശീയ നയത്തില്‍ വിട്ട്‌വീഴ്ച്ചക്ക് തയ്യാറായിട്ടില്ല. തദ്ദേശ തലം മുതല്‍ പാര്‍ലമെന്‍റ് വരെ ചില പാര്‍ട്ടികള്‍ തങ്ങളുടെ കുടുംബാധിപത്യം നടപ്പാക്കുകയാണ്. ഇത് ജനങ്ങള്‍ക്ക് മുമ്പില്‍ തുറന്ന് കാട്ടാന്‍ ബിജെപിക്ക് കഴിഞ്ഞു.