ഗുവാഹത്തി:ആഗോള തലത്തിലെ ചൈനയുടെ അധികാരമോഹങ്ങൾ കാരണം ദക്ഷിണേഷ്യയുടെ സ്ഥിരതയ്ക്ക് സർവ്വവ്യാപിയായ അപകടമുണ്ടെന്ന് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്.
ആഗോള ശക്തിയെന്ന നിലയിൽ ചൈന രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കാനായി ദക്ഷിണേഷ്യയിലും ഇന്ത്യൻ മഹാസമുദ്ര മേഖലയിലും വലിയ രീതിയിലുള്ള കടന്നുകയറ്റം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. മ്യാൻമാറുമായും പാകിസ്ഥാനുമായും ചൈനയ്ക്കുള്ള ഇടപാടുകളും ബംഗ്ലാദേശിലേക്കുള്ള കടന്നുകയറ്റവും ഇന്ത്യയുടെ താൽപര്യങ്ങൾക്ക് അനുസരിച്ചുള്ളതല്ല എന്നും ബിപിൻ റാവത്ത് പറഞ്ഞു.