അഹമ്മദാബാദ്: ഒമിക്രോണിന്‍റെ ഏറ്റവും പുതിയ വകഭേദമായ ബിഎഫ്.7 ഗുജറാത്തിലെ അഹമ്മദാബാദില്‍ റിപ്പോര്‍ട്ട് ചെയ്‌തു. രാജ്യത്ത് ആദ്യമായാണ് ബിഎഫ്.7 റിപ്പോര്‍ട്ട് ചെയ്യുന്നത്. വ്യാപന ശേഷി കൂടുതലുള്ള വകഭേദമാണ് ഇത്.
രാജ്യത്ത് ആദ്യമായി ഒമിക്രോണിന്‍റെ ബിഎഫ്7 വകഭേദം റിപ്പോര്‍ട്ട് ചെയ്‌തു - കൊവിഡ് വാര്‍ത്തകള്‍
ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഒമിക്രോണ്‍ ബിഎഫ്7 സ്ഥിരീകരിച്ചത്
രാജ്യത്ത് ആദ്യമായി ഒമിക്രോണിന്‍റെ ബിഎഫ്7 വകഭേദം റിപ്പോര്‍ട്ട് ചെയ്‌തു
നഗരത്തിലെ ഡ്രൈവ് ഇന്‍ റോഡ് ഭാഗത്ത് താമസിക്കുന്ന 60 വയസുള്ള ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുമായി അടുത്ത് സമ്പര്‍ക്കമുള്ള കുടുംബാഗംങ്ങള്‍ അടക്കം പത്ത് പേര്‍ നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ചയാള്‍ക്ക് കിടത്തി ചികിത്സിക്കേണ്ട സാഹചര്യം വന്നിട്ടില്ല. ഗുജറാത്ത് റിസര്‍ച്ച് ബയോടെക്‌നോളജിയില്‍ നടത്തിയ വൈറസിന്‍റെ ജനിതകശ്രേണീകരണത്തിലാണ് ബിഎഫ്.7 സ്ഥിരീകരിച്ചത്. രോഗിയുമായി സമ്പര്‍ക്കത്തിലുള്ളവര്‍ ഇതുവരെ രോഗ ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിട്ടില്ല.