ഹൈദരാബാദ്: പ്രതിരോധശേഷിയെ താറുമാറാക്കാനുള്ള ശേഷി കൊവിഡിന്‍റെ മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ വകഭേദത്തിന് കൂടുതലാണെന്ന് പഠനം. ദക്ഷിണാഫ്രിക്കൻ ശാസ്‌ത്രജ്ഞർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ബീറ്റ, ഡെൽറ്റ വകഭേദങ്ങളെ അപേക്ഷിച്ച് വീണ്ടും അണുബാധയുണ്ടാകാനുള്ള സാധ്യത ഒമിക്രോൺ വകഭേദത്തിൽ മൂന്നിരട്ടി ആണെന്നും പഠനം പറയുന്നു.
രാജ്യത്ത് കൊവിഡ് ബാധിച്ച 2.8 മില്യൺ ആളുകളിൽ 35,670 പേർക്ക് വീണ്ടും കൊവിഡ് ബാധിച്ചു. 90 ദിവസത്തെ ഇടവേളയിൽ വീണ്ടും പോസിറ്റീവ് ആയാൽ വീണ്ടും കൊവിഡ് വന്നതായി കണക്കാക്കും. രാജ്യത്തെ ആരോഗ്യ സംവിധാനം ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.