ന്യൂഡല്‍ഹി: ഒമിക്രോണ്‍ ജാഗ്രതയുടെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് പ്രാദേശികതലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ഉത്സവ സീസണുകളില്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല പറഞ്ഞു.
പുതിയ കൊവിഡ് വകഭേദമായ ഒമിക്രോണിന് ഡെല്‍റ്റയേക്കാള്‍ മൂന്നിരട്ടി വ്യാപനശേഷിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്‌ത രാജ്യങ്ങളില്‍ കേസുകള്‍ കുതിച്ചുയര്‍ന്നതായി കാണാം. രാജ്യത്ത് നിലവില്‍ 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 578 ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും കര്‍ശന നിയന്ത്രണങ്ങള്‍ തുടരണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പ്രാദേശിക, ജില്ല ഭരണകൂടങ്ങള്‍ നിലവിലെ സാഹചര്യം വിലയിരുത്തി ഉചിതമായ നിയന്ത്രണ നടപടികൾ ഉടന്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.