ന്യൂഡൽഹി:രാജ്യത്ത് 161 പുതിയ ഒമിക്രോണ്‍ കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് വകഭേദ കേസുകള്‍ 1,431 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയം ശനിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
23 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതിൽ 488 പേര്‍ രോഗമുക്തി നേടുകയുണ്ടായി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കേസുകള്‍ സ്ഥിരീകരിച്ചത്. ഇവിടെ മാത്രം 454 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്.