കേരളം

kerala

ETV Bharat / bharat

ആന്ധ്രാപ്രദേശില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു - കൊവിഡ് കണക്ക്

അയര്‍ലന്‍റില്‍ നിന്നും മുംബൈ എയര്‍പോര്‍ട്ട് വഴി എത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിമാനത്താവളത്തില്‍ വച്ച് കൊവിഡ് ആര്‍ടിപിസിആര്‍ നടത്തിയിരുന്നെങ്കിലും രോഗം കണ്ടെത്തിയിരുന്നില്ല.

omicron reported Andhra Pradesh  Covid-19  coronavirus  omicron latest news  ആന്ധ്രാ പ്രദേശില്‍ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചു  കൊവിഡ് കണക്ക്  രാജ്യത്തെ പുതിയ ഒമിക്രോണ്‍ രോഗം
ആന്ധ്രാ പ്രദേശില്‍ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചു

By

Published : Dec 12, 2021, 1:10 PM IST

അമരാവതി:ആന്ധ്രാപ്രദേശില വിഴിനഗരത്ത് ഒമിക്ക്രോണ്‍ വൈറസ് സ്ഥിരീകരിച്ചത്. അയര്‍ലന്‍റില്‍ നിന്നും മുംബൈ എയര്‍പോര്‍ട്ട് വഴി എത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിമാനത്താവളത്തില്‍ വച്ച് കൊവിഡ് ആര്‍ടിപിസിആര്‍ നടത്തിയിരുന്നെങ്കിലും രോഗം കണ്ടെത്തിയിരുന്നില്ല.

ഇതോടെ നവംബര്‍ 27ാം തിയതി ഇയാള്‍ വിശാഖപട്ടണത്തേക്ക് പോകുകയായിരുന്നു. വിഴിനഗരത്ത് വച്ച് ശനിയാഴ്ച വീണ്ടും പരിശോധനക്ക് എത്തി. ശ്രവം അധികൃതര്‍ ഹൈദരാബാദിലെ സിസിഎംബിയിലേക്ക് അയക്കുകയായിരുന്നു. ഇതോടെയാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. 10 പേരുടെ സ്രവമാണ് പരിശോധനക്കായി അയച്ചത്. ഇതില്‍ ഒരാള്‍ക്ക് മാത്രമാണ് രോഗം.

Also Read: Omicron: കൊവിഡ് രോഗികള്‍ കൂടുതലുള്ള ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന് കേരളത്തോട് കേന്ദ്രം

ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മാസ്ക് ധരിക്കുന്നതും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതും തുടരണമെന്നും ഭരണകൂടം അറിയിച്ചു.

ABOUT THE AUTHOR

...view details