കേരളം

kerala

ETV Bharat / bharat

Omicron India: നൂറ്‌ കടന്ന്‌ രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍; അതീവ ജാഗ്രത വേണമെന്ന്‌ കേന്ദ്രം - രാജ്യത്തെ ഒമിക്രോണ്‍ മരണം

Omicron India: ലോകത്ത് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 2.4 ശതമാനവും ഒമിക്രോണ്‍ ആണെന്ന് കേന്ദ്ര സർക്കാർ.

omicron spread in india  omicron death india  omicron symptoms  രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍  രാജ്യത്തെ ഒമിക്രോണ്‍ മരണം  രാജ്യത്തെ ഒമിക്രോണ്‍ കണക്കുകള്‍
Omicron India: നൂറ്‌ കടന്ന്‌ രാജ്യത്തെ ഒമിക്രോണ്‍ കേസുകള്‍; അതീവ ജാഗ്രത വേണമെന്ന്‌ കേന്ദ്രം

By

Published : Dec 17, 2021, 7:21 PM IST

ന്യൂഡല്‍ഹി:Omicron India: കൊറോണ വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് വേഗത്തില്‍ പടരുന്നതായി കേന്ദ്ര സർക്കാർ. രാജ്യത്ത് ഇപ്പോള്‍ തന്നെ 101 പേര്‍ക്ക് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്‌ച അറിയിച്ചു. ഇപ്പോള്‍ ലോകത്ത് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ 2.4 ശതമാനവും ഒമിക്രോണ്‍ ആണെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഡല്‍ഹിയില്‍ ഇന്ന് 10 പുതിയ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌ത പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കൊവിഡിന്‍റെ ആദ്യ തരംഗത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിച്ച സംസ്ഥാനമായ മഹാരാഷ്ട്രയില്‍ തന്നെയാണ് രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. 32 ഒമിക്രോണ്‍ കേസുകളാണ് നിലവില്‍ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്‌.

വ്യാഴാഴ്‌ച 14 പേര്‍ക്കാണ് രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചത്. കര്‍ണാടകയിൽ 5 പുതിയ കേസുകളും ഡല്‍ഹി, തെലങ്കാന സംസ്ഥാനങ്ങളില്‍ നാലുവീതവും ഗുജറാത്തില്‍ ഒരാള്‍ക്കുമാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കര്‍ണാടക, ഗുജറാത്ത്, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും ഇതിനോടകം ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ALSO READ:തിക്കോടിയില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു

ABOUT THE AUTHOR

...view details