ഹൈദരാബാദ്: വാരാന്ത്യത്തിൽ ബോക്‌സോഫിസില്‍ മികച്ച വിജയം നേടിയിട്ടും 'ആദിപുരുഷി'നെതിരെ Adipurush വിവാദങ്ങളുടെയും വിമര്‍ശനങ്ങളുടെയും പെരുമഴ പെയ്യുകയാണ്. ഇതിന് പ്രധാന കാരണം സിനിമയിലെ സംസാര രീതിയിലുള്ള സംഭാഷണങ്ങളും colloquial dialogues മോശം വിഷ്വൽ ഇഫക്‌ടുകളുമാണ്. കൂടാതെ, ചിത്രത്തില്‍ ശ്രീരാമനെ കോപാകുലനായി ചിത്രീകരിച്ചതിനും 'ആദിപുരുഷി'ന്‍റെ നിർമാതാക്കൾക്കെതിരെ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്‌തിട്ടുണ്ട്.
ഇപ്പോഴിതാ സിനിമയ്‌ക്കെതിരെയുള്ള വിവാദങ്ങളില്‍ മൗനം വെടിഞ്ഞിരിക്കുകയാണ് സംവിധായകന്‍ ഓം റൗട്ട്. 'അദ്ദേഹം യുദ്ധക്കളത്തിലാണ്, യുദ്ധത്തിന് നടുവിലാണ്, കൂടാതെ ഒരു രാജാവുമാണ്, അതിനാല്‍ അദ്ദേഹം ആക്രമണകാരിയാണ്, അദ്ദേഹം യുദ്ധ ഭൂമിയിലാണുള്ളത്.' -ഇപ്രകാരമാണ് സംവിധായകന്‍ പ്രതികരിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സിനിമയിലെ ഗ്രാഫിക്‌സ് ഉപയോഗം വിവാദമായതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍, ഗ്രാഫിക്‌സ് ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് ഓം റൗട്ട് ചോദിച്ചത്. 'എന്‍റെ കുട്ടിക്കാലത്ത് ഞാന്‍ രാമാനന്ദ് സാഗറിന്‍റെ രാമായണം Ramanand Sagar s Ramayana കണ്ടിട്ടുണ്ട്. അത് അതിശയകരമായിരുന്നു. അത് എന്നിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിരുന്നു. അക്കാലത്ത് വളരെ മികച്ച സാങ്കേതികവിദ്യയാണ് അവർ ഉപയോഗിച്ചത്. അതിന് മുമ്പ് ഞങ്ങൾ ടെലിവിഷനിൽ സമാനമായ ഒന്നും കണ്ടിട്ടില്ല. അതെന്നിൽ സ്വാധീനം ചെലുത്തുകയും, ഭാവി തലമുറയെ സ്വാധീനം ചെലുത്താൻ ഞങ്ങൾ ആദിപുരുഷിനെ സൃഷ്‌ടിക്കുകയും ചെയ്‌തു.' -ഓം റൗട്ട് പറഞ്ഞു.
സിനിമയിലെ സംഭാഷണം ഒരുക്കിയ മനോജ് മുന്‍തഷിറും വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. 'ശ്രീരാമൻ ഒരിക്കലും കോപിച്ചിട്ടില്ല എന്നത് ഒരു കിംവദന്തിയാണ്. വാൽമീകിയുടെയോ തുളസിയുടെയോ രാമായണ പതിപ്പ് പഠിച്ചാൽ ഇത് വ്യക്തമാകും.' -ഇപ്രകാരമാണ് സിനിമയുടെ ഗാന രചയിതാവ് കൂടിയായ മനോജ് മുന്‍തഷിര്‍ വ്യക്തമാക്കിയത്.