ന്യൂഡൽഹി :റോമിൽ നടക്കുന്ന ഏഴാമത് ജി - 20 പാർലമെന്‍റ് സ്‌പീക്കര്‍മാരുടെ ഉച്ചകോടിയില്‍ ലോക്‌സഭ സ്‌പീക്കര്‍ ഓം ബിർളയും രാജ്യസഭ ഉപാധ്യക്ഷൻ ഹരിവന്‍ഷും പങ്കെടുക്കും. ഇരുസഭകളിലെയും സെക്രട്ടറി ജനറൽമാർ ഉള്‍പ്പടെ ഇന്ത്യയിൽ നിന്നുള്ള എട്ടംഗ പാർലമെന്‍ററി പ്രതിനിധി സംഘം ഒക്ടോബർ ഏഴ്, എട്ട് തിയ്യതികളില്‍ നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് ഔദ്യോഗിക വിവരം.
റോമിൽ പാർലമെന്‍റ് സ്‌പീക്കര്‍മാരുടെ ഉച്ചകോടി ഏഴിനും എട്ടിനും ; ഓം ബിർളയും ഹരിവന്‍ഷും പങ്കെടുക്കും - ഹരിവന്‍ഷ്
ലോക്‌സഭ സ്‌പീക്കര്‍ ഓം ബിർളയും രാജ്യസഭ ഉപാധ്യക്ഷൻ ഹരിവന്‍ഷും ഉള്‍പ്പടെ എട്ടംഗ പാർലമെന്‍ററി പ്രതിനിധി സംഘം ഉച്ചകോടിയിൽ പങ്കെടുക്കും
![റോമിൽ പാർലമെന്‍റ് സ്‌പീക്കര്‍മാരുടെ ഉച്ചകോടി ഏഴിനും എട്ടിനും ; ഓം ബിർളയും ഹരിവന്‍ഷും പങ്കെടുക്കും eight-member parliamentary delegation G-20 Parliamentary Speakers Summit Om Birla Harivansh to participate in G-20 Parliamentary Speakers Summit പാർലമെന്‍റ് സ്‌പീക്കര്‍മാരുടെ ഉച്ചകോടി ഓം ബിർള ഹരിവന്‍ഷ് കൊവിഡ് മഹാമാരി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13245654-629-13245654-1633240291145.jpg)
റോമിൽ പാർലമെന്‍റ് സ്‌പീക്കര്‍മാരുടെ ഉച്ചകോടി ഏഴിനും എട്ടിനും; ഓം ബിർളയും ഹരിവന്‍ഷും പങ്കെടുക്കും
ALSO READ:അസം വെടിവയ്‌പ്പില്‍ 'പ്രകോപന പരാമര്‍ശം'; കോണ്‍ഗ്രസ് എം.എല്‍.എ അറസ്റ്റില്‍
കൊവിഡ് മഹാമാരിയെ തുടര്‍ന്നുള്ള സാമൂഹിക, തൊഴിൽ പ്രതിസന്ധി തരണം ചെയ്യുന്നതുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് പാർലമെന്‍റ് അധികൃതര്‍ പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിൽ ഇന്‍റര്‍ - പാർലമെന്‍ററി യൂണിയൻ (ഐ.പി.യു) ഡ്യുവാർട്ടെ പാച്ചെക്കോ ഉച്ചകോടിയെ അഭിസംബോധന ചെയ്യും. ഇറ്റലി പ്രധാനമന്ത്രി മരിയോ ദ്രാഗി മുഖ്യ പ്രഭാഷണം നടത്തും.