ഗാന്ധിനഗര്‍ : ഗുജറാത്തിലെ വഡോദരയില്‍ 58 കാരി മരിച്ചത് എച്ച് 3എന്‍ 2 വൈറസ് ബാധിച്ചിട്ടെന്ന് സംശയം. നിലവില്‍ വഡോദരയിലും സമീപ പ്രദേശങ്ങളിലും എച്ച് 3എന്‍ 2 വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ്, 58കാരി മരിച്ചത് ഇതുമൂലമാണെന്ന് വിലയിരുത്തുന്നത്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
രണ്ട് ദിവസം മുമ്പാണ് 58കാരിയെ ചികിത്സയ്ക്കായി എസ്‌എസ്‌ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ചികിത്സയില്‍ തുടരവേ രക്തസമ്മര്‍ദം ഉണ്ടാവുകയും വെന്‍റിലേറ്ററിലേക്ക് മാറ്റുകയും ചെയ്‌തിരുന്നു. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. ഇവര്‍ക്ക് എച്ച് 3എന്‍ 2 വൈറസ് ലക്ഷണങ്ങളുണ്ടായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ഇവരില്‍ നിന്ന് ശേഖരിച്ച സാമ്പിള്‍ പരിശോധനയ്‌ക്കായി പൂനെയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനത്ത് നേരത്തെ രണ്ടുപേര്‍ വൈറസ് ബാധിച്ച് മരിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനയില്‍ 3 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 36 പേരെയാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. വൈറസ് സ്ഥിരീകരിച്ച ഇരുവരെയും ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
എച്ച് 3എന്‍ 2 : രാജ്യത്ത് വിവിധയിടങ്ങളിലായി എച്ച് 3എന്‍ 2 സ്ഥിരീകരിച്ചത് ജനങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇന്‍ഫ്ലുവന്‍സ വൈറസ് ഉപവകഭേദമാണ് എച്ച് 3എന്‍ 2. പനി, ജലദോഷം, തൊണ്ട വേദന, ചുമ കഫക്കെട്ട്, ശ്വാസ തടസം,ശരീര വേദന തുടങ്ങിയവയാണ് എച്ച് 3എന്‍ 2 ന്‍റെ ലക്ഷണങ്ങള്‍. ഈ വര്‍ഷം ആദ്യം മുതല്‍ മാര്‍ച്ച് വരെ കര്‍ണാടകയില്‍ 16 പേര്‍ക്കും കേരളത്തില്‍ 10 പേര്‍ക്കും എച്ച് 3എന്‍ 2 സ്ഥിരീകരിച്ചിട്ടുണ്ട്.