ചെന്നൈ: മധുരയില്‍ 80 വയസുകാരിക്ക് ക്രൂര മര്‍ദനം. അയല്‍വാസി ഉള്‍പ്പെടെ നാല് പേര്‍ ചേര്‍ന്നാണ് വയോധികയെ ക്രൂരമായി മര്‍ദിച്ചത്. മേലൂരിന് സമീപം കൊട്ടാംപട്ടിയിലാണ് സംഭവം. ഭൂമി തർക്കവുമായി ബന്ധപ്പെട്ടാണ് മർദ്ദനമെന്നാണ് സൂചന.
ലക്ഷ്‌മിയും ഇവരുടെ അയല്‍വാസി രാജംഗവും തമ്മില്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട് നേരത്തെയും വാക്ക് തര്‍ക്കമുണ്ടായിരുന്നു. ഡിസംബര്‍ 27ന് ലക്ഷ്‌മിയേയും മകളേയും നാലംഗ സംഘം ആക്രമിക്കുകയായിരുന്നു. ലക്ഷ്‌മിയെ വടി കൊണ്ട് തുടര്‍ച്ചയായി അടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
മധുരയില്‍ വയോധികയ്ക്ക് ക്രൂര മര്‍ദനം ലക്ഷ്‌മിയുടെ വളര്‍ത്തുനായ ഇവരെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും നായയേയും ഇവർ വടി കൊണ്ട് അടിച്ചു. ലക്ഷ്‌മിയുടെ വീടിന് നേരെയും ആക്രമണമുണ്ടായി. വയോധികയെ ആക്രമിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഒരാള്‍ പകര്‍ത്തുകയും സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്‌തതോടെയാണ് സംഭവം പുറത്തറിയുന്നത്.
തുടര്‍ന്ന് കൊട്ടാംപട്ടി പൊലീസ് സ്റ്റേഷനില്‍ ദൃശ്യങ്ങള്‍ തെളിവായി നല്‍കി ഇവര്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലക്ഷ്‌മിയേയും മകളേയും മധുര ഗവണ്‍മെന്‍റ് രാജാജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also read: വയോധികന്‍റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ; രണ്ട് പെൺകുട്ടികൾ പൊലീസില്‍ കീഴടങ്ങി