പത്താൻകോട്ട്: അജ്ഞാതനെന്ന വ്യാജേനെ ഒരുകോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് വയോധികനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ കൊച്ചുമകന്‍ പിടിയില്‍. പഞ്ചാബിലെ പത്താൻകോട്ട് ഷാപൂരിലാണ് സംഭവം. പണം നൽകിയില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നായിരുന്നു ഭീഷണി.
'ഒരു കോടി നല്‍കിയില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം'; അജ്ഞാതനെന്ന വ്യാജേനെ പണം ആവശ്യപ്പെട്ട് വയോധികന് ഭീഷണി, കൊച്ചുമകന്‍ പിടിയില്‍ - Old man threatened by grandson
പഞ്ചാബിലെ പത്താൻകോട്ട് ഷാപൂരിലാണ് അജ്ഞാതനെന്ന വ്യാജേനെ ഒരുകോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് വയോധികന് ഭീഷണി ഫോണ്‍ കോള്‍ ലഭിച്ചത്
'ഒരു കോടി നല്‍കിയില്ലെങ്കില്‍ കടുത്ത പ്രത്യാഘാതം'; അജ്ഞാതനെന്ന വ്യാജേനെ പണം ആവശ്യപ്പെട്ട് വയോധികന് ഭീഷണി, യുവാവ് പിടിയില്‍
വയോധികനായ ഷാപൂര്‍ സ്വദേശി രാംലാല്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഷാപൂർ കാണ്ടി പൊലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണത്തില്‍ ഇന്നലെ (ഡിസംബര്‍ രണ്ട്) രാത്രിയിലാണ് പ്രതി പിടിയിലായത്. സംഭവത്തില്‍ അറസ്റ്റിലായ യുവാവിനെതിരെ മുന്‍പ് മോഷണത്തിന് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടുതല്‍ വിവരം ലഭ്യമല്ല.