കേരളം

kerala

ETV Bharat / bharat

ദമ്പതികള്‍ക്ക് ക്രൂര മര്‍ദനം: നെഞ്ചിൽ ചവിട്ടേറ്റ് വൃദ്ധൻ മരിച്ചു, ഭാര്യക്ക് ഗുരുതര പരിക്ക് - Old man dies after being kicked with shoes

ഐടിസിയിൽ കൂലിപ്പണിക്കാരനായ ഹരിപ്രസാദ് തന്‍റെ ഡ്യൂട്ടിക്ക് ഉപയോഗിച്ച ഷൂസ് ധരിച്ച് അവരെ ചവിട്ടുകയായിരുന്നു. അടിക്കരുതെന്ന് അപേക്ഷിച്ചിട്ടും പോച്ചയ്യയുടെ നെഞ്ചിൽ ചവിട്ടുകയും പോച്ചയ്യ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്‌തു

വയോധികന് നേരെ ക്രൂരമായ ആക്രമണം  നെഞ്ചിൽ ചവിട്ടേറ്റ് വൃദ്ധൻ മരിച്ചു  ഭാര്യക്ക് ഗുരുതര പരിക്ക്  തെലങ്കാനയിലെ കോട്ടഗുഡെം ജില്ലയിൽ  crime  brutal attack on elderly
Brutal attack on elderly

By

Published : Apr 17, 2023, 12:05 PM IST

കോട്ടഗുഡെം:തെലങ്കാനയിലെ കോട്ടഗുഡെം ജില്ലയിൽ വൃദ്ധ ദമ്പതികൾക്ക് നേരെ ക്രൂര മർദനം. ആക്രമണത്തിൽ നെഞ്ചിൽ ചവിട്ടേറ്റ് വൃദ്ധൻ മരിച്ചു. കോട്ടഗുഡെം നിവാസിയായ ദൊഡ്ഡ പോച്ചയ്യ (75) ആണ് മരിച്ചത്. ഭാര്യ ലച്ചമ്മക്ക് ഗുരുതരമായി പരിക്കേറ്റു.

സംഭവം നടന്നതിങ്ങനെ:പച്ചക്കറി മാർക്കറ്റിൽ ജോലി ചെയ്യുന്നവരായിരുന്നു ദൊഡ്ഡ പോച്ചയ്യയും ഭാര്യ ലച്ചമ്മയും. മക്കളില്ലാത്ത ഇവർ ബന്ധുവിന്‍റെ മകനായ ചന്ദറിനെ ദത്തെടുത്ത് വളർത്തുകയായിരുന്നു. ഗ്യാസ് ഡെലിവറി ബോയ് ആയി ജോലി ചെയ്യുന്ന ചന്ദർ (30) അവിവാഹിതനാണ്.

പ്രദേശവാസിയായ ഹരിപ്രസാദ് എന്നയാളുടെ വീട്ടിൽ സിലിണ്ടർ സ്ഥാപിക്കുന്നതിനായി എത്തിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. ഹരിപ്രസാദിന്‍റെ ഭാര്യയെ ചന്ദർ നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നു. ചന്ദർ ആണ് സിലിണ്ടർ സ്ഥാപിക്കുന്നതിനായി എത്തിയതെന്ന് മനസിലാക്കിയ ഹരിപ്രസാദ് ഇത് ചോദ്യം ചെയ്യാൻ ചന്ദറിന്‍റെ വീട്ടിൽ എത്തി.

എന്നാൽ ചന്ദർ വീട്ടിലുണ്ടായിരുന്നില്ല. വീടിനകത്തേക്ക് കയറാൻ ശ്രമിച്ച ഇയാളെ പോച്ചയ്യയും ഭാര്യയും അനുവദിച്ചില്ല. ഇതോടെ ഐടിസിയിൽ കൂലിപ്പണിക്കാരനായ ഹരിപ്രസാദ് തന്‍റെ ഡ്യൂട്ടിക്ക് ഉപയോഗിച്ച ഷൂസ് ധരിച്ച് അവരെ ചവിട്ടുകയായിരുന്നു.

അടിക്കരുതെന്ന് അപേക്ഷിച്ചിട്ടും പോച്ചയ്യയുടെ നെഞ്ചിൽ ചവിട്ടുകയും പോച്ചയ്യ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും ചെയ്‌തു. ആക്രമണത്തിൽ ലച്ചമ്മയുടെ മുഖത്ത് ഗുരുതരമായി പരിക്കേറ്റു. പ്രതി ഒളിവിലാണ്.

ABOUT THE AUTHOR

...view details