ഭോപ്പാല്‍ :ഒറ്റ പ്രസവത്തില്‍ ഒന്നിലധികം കുഞ്ഞുങ്ങള്‍ ജനിയ്ക്കുന്ന സംഭവങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്യാറുണ്ട്. അത്തരമൊരു അപൂര്‍വതയാണ് മധ്യപ്രദേശിലെ സത്‌നയില്‍ സംഭവിച്ചത്. വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ മൂന്ന് കുഞ്ഞുങ്ങളുടെ അച്ഛനായിരിക്കുകയാണ് 62 കാരന്‍.
അടര്‍വേദിയ ഗുര്‍ദ് ഗ്രാമത്തിലെ താമസക്കാരനായ ഗോവിന്ദ് കുശ്‌വാഹയുടെ ഭാര്യ ഹീരാബായ് കുശ്‌വാഹയാണ് (30) ഒറ്റ പ്രസവത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. പ്രസവ വേദനയെ തുടര്‍ന്ന് തിങ്കളാഴ്‌ചയാണ് ഗോവിന്ദ് കുശ്‌വാഹ ഭാര്യ ഹീരാബായിയെ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ സുഖ പ്രസവം സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞ് ഡോക്‌ടര്‍മാര്‍ ശസ്‌ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇത്തരത്തില്‍ പുറത്തെടുത്തതാകട്ടെ മൂന്ന് കുഞ്ഞുങ്ങളെ. ഹീരാബായിക്ക് ഇടയ്‌ക്കിടെ വേദന അനുഭവപ്പെടുന്നതുകൊണ്ട് ഗര്‍ഭകാലം പൂര്‍ത്തിയാക്കാതെയാണ് ശസ്‌ത്രക്രിയ നടത്തിയത്. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളുടെ ആരോഗ്യ സ്ഥിതി അത്ര തൃപ്‌തികരമല്ല. നിലവില്‍ കുഞ്ഞുങ്ങള്‍ എന്‍ഐസിയുവില്‍ (നിയോനാറ്റൽ ഇന്‍റന്‍സീവ് കെയർ യൂണിറ്റ്) നിരീക്ഷണത്തിലാണ്. അതേസമയം, മൂന്ന് കുഞ്ഞുങ്ങളുണ്ടായ സന്തോഷത്തിലാണ് ഗോവിന്ദ് കുശ്‌വാഹ.
ഇരട്ടി സന്തോഷം രണ്ടാം ഭാര്യയിലൂടെ : 62 കാരനായ ഗോവിന്ദ് കുശ്‌വാഹയ്‌ക്ക് രണ്ട് ഭാര്യമാരാണുള്ളത്. ആദ്യ ഭാര്യയായ കസ്‌തൂരി ബായിയില്‍ (60) അദ്ദേഹത്തിന് ഒരു മകനുണ്ടായിരുന്നു. 18ാം വയസില്‍ അവന്‍ വാഹനാപകടത്തില്‍ മരിച്ചു.