കേരളം

kerala

ETV Bharat / bharat

Jailer| 'ജയിലർ' റിലീസിന് അവധി പ്രഖ്യാപിച്ച് സ്വകാര്യ സ്ഥാപനങ്ങൾ, രജനികാന്ത് ചിത്രം ആഘോഷമാക്കാൻ ആരാധകർ - രജനികാന്ത് നായകനാകുന്ന ജയിലർ

രജനികാന്ത് ആരാധകർക്കുള്ള അംഗീകാരം മാത്രമല്ല, പൈറസി ഭീഷണികളിൽ നിന്ന് സിനിമയെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നതാണ് ഈ നീക്കം.

Jailer film release date  Jailer film release  jailer release  offices holiday on jailer release date  Rajinikanth jailer release date  Rajinikanth  jailer film  ജയിലർ ചൂടിൽ തമിഴ്‌നാട്  ജയിലർ  ജയിലർ റിലീസിനോടനുബന്ധിച്ച് പല ഓഫീസുകൾക്കും അവധി  രജനികാന്ത് നായകനായി എത്തുന്ന ജയിലർ  രജനികാന്ത് നായകനാകുന്ന ജയിലർ  സൂപ്പർ സ്റ്റാർ രജനികാന്ത്
jailer

By

Published : Aug 8, 2023, 4:01 PM IST

ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂപ്പർ സ്റ്റാർ രജനികാന്ത് (Rajinikanth) നായകനായി എത്തുന്ന 'ജയിലർ' (Jailer). വൻ ഹൈപ്പിലെത്തുന്ന ഈ ചിത്രം നെൽസൺ ദിലീപ്‌കുമാർ ആണ് സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 10 നാണ് ചിത്രം തിയേറ്ററുകളിലൂടെ പ്രേക്ഷകർക്കരികില്‍ എത്തുക.

ഇപ്പോഴിതാ ഏറെ കൗതുകകരമായ വാർത്തയാണ് തമിഴ്‌നാട്ടില്‍ നിന്നും കേൾക്കുന്നത്. ജയിലറിന്‍റെ റിലീസ് ദിനത്തില്‍ തമിഴ്‌നാട്ടിലെ പല സ്വകാര്യ മേഖല സ്ഥാപനങ്ങളും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ചെന്നൈ, മധുര, ബെംഗളൂരു എന്നിവിടങ്ങളിലെ കമ്പനികളാണ് തങ്ങളുടെ ജീവനക്കാർക്ക് രജനികാന്ത് ചിത്രത്തിന്‍റെ മാസ്‌മരികത ആസ്വദിക്കാൻ അവസരം ഒരുക്കിയിരിക്കുന്നത്.

'ജയിലർ' ചൂടിൽ തമിഴ്‌നാട്; റിലീസിനോടനുബന്ധിച്ച് പല ഓഫിസുകൾക്കും അവധി

എച്ച്ആർ ഡിപ്പാർട്ട്‌മെന്‍റുകളിൽ കുമിഞ്ഞുകൂടുന്ന ലീവ് അഭ്യർഥനകളുടെ പശ്ചാത്തലത്തിലാണ് വിവിധ കമ്പനികൾ സിനിമയുടെ റിലീസ് ദിവസം അവധി പ്രഖ്യാപിക്കാനുള്ള നടപടി സ്വീകരിച്ചത്. പൈറസി വിരുദ്ധ ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രശംസനീയമായ നീക്കമായി കൂടിയാണ് ഇത് വിലയിരുത്തപ്പെടുന്നത്. അതേസമയം ചില കമ്പനികൾ ഒരു ദിവസം അവധി നൽകുക മാത്രമല്ല, സിനിമയുടെ കോംപ്ലിമെന്‍ററി ടിക്കറ്റുകൾ നൽകുകയും ചെയ്‌തിട്ടുണ്ട്.

ഏതായാലും ആരാധകരുടെ ആവേശം ഉയരത്തിൽ എത്തിച്ചിരിക്കുകയാണ് ഈ വാർത്ത. രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം രജനികാന്ത് വെള്ളിത്തിരയിൽ തിരിച്ചെത്തുന്നത് ശരിക്കും ആഘോഷമാക്കുകയാണ് ആരാധകർ. നേരത്തെ ചിത്രത്തിന്‍റേതായി പുറത്തുവന്ന ടീസറും ട്രെയിലറും ഗാനങ്ങളുമെല്ലാം ആരാധകർ നെഞ്ചേറ്റിയിരുന്നു.

ആക്ഷൻ പവർപാക്ക്‌ഡ് ചിത്രം ത്രസിപ്പിക്കുന്ന കഥാഗതിയുമായാകും എത്തുക എന്നാണ് ഇതുവരെ പുറത്തുവന്ന അപ്‌ഡേറ്റുകളില്‍ നിന്നും വ്യക്തമാവുന്നത്. ചിത്രത്തിന്‍റെ റിലീസിനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഇതിനോടകം കൗണ്ട്‌ഡൗൺ ആരംഭിച്ചുകഴിഞ്ഞു.

തമന്ന നായികയായി എത്തുന്ന ചിത്രത്തില്‍ പ്രിയങ്ക മോഹൻ, ശിവ രാജ്‌കുമാർ, രമ്യാ കൃഷ്‌ണൻ, യോഗി ബാബു, വസന്ത് രവി, വിനായകൻ തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്. മലയാളത്തിന്‍റെ മഹാനടൻ മോഹൻലാലും ചിത്രത്തിലുണ്ട്. അതിഥി വേഷത്തിലാണ് താരം എത്തുക. മോഹൻലാലിന്‍റെ കാമിയോ റോളിനെ കുറിച്ച് സംവിധായകൻ തന്നെ നേരത്തെ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിനിടെ വാചാലനായിരുന്നു.

സണ്‍ പിക്‌ചേഴ്‌സിന്‍റെ ബാനറില്‍ കലാനിധി മാരന്‍ ആണ് ഈ ചിത്രം നിര്‍മിക്കുന്നത്. വിജയ് നായകനായെത്തിയ 'ബീസ്റ്റ്' എന്ന ചിത്രത്തിന് ശേഷം നെല്‍സന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജയിലര്‍'. കൂടാതെ രജനിയുടെ 169-ാം ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജനികാന്ത് എത്തുക.

അടുത്തിടെ ചിത്രത്തിന്‍റെ ഷോക്കേസ് വീഡിയോ (Jailer Official ShowCase) നിർമാതാക്കൾ പുറത്തുവിട്ടിരുന്നു. രജനിയുടെ തകർപ്പൻ ആക്ഷന്‍ രംഗങ്ങൾ കോർത്തിണക്കിയതായിരുന്നു ഈ വീഡിയോ. മാസും ആക്ഷനും നിറച്ച ത്രില്ലർ ചിത്രം ആയിരിക്കും 'ജയിലർ' എന്ന ഉറപ്പുമായാണ് ഷോക്കേസ് വീഡിയോ എത്തിയത്. രജനികാന്തിന്‍റെ കഥാപാത്രത്തെ എതിരിടുന്ന വില്ലനായി എത്തുന്ന മലയാളി താരം വിനായകനെയും വീഡിയോയില്‍ കാണാം. പുറത്തുവന്ന് നിമിഷങ്ങൾക്കകമാണ് ഈ വീഡിയോ വൈറലായി മാറിയത്.

READ MORE:Jailer showcase| രജനിയുടെ താണ്ഡവം, മലയാളം പറഞ്ഞ് വിനായകനും; 'ജയിലർ' ഷോക്കേസ് എത്തി

ABOUT THE AUTHOR

...view details