മുംബൈ:എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിനെതിരെ അപകീർത്തികരമായ ഫേസ്ബുക്ക് പോസ്‌റ്റ് പങ്കുവച്ച മറാഠി അഭിനേത്രി കേതകി ചിറ്റാലെയെ പൊലീസ് അറസ്‌റ്റ് ചെയതു. എൻസിപി പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. നവി മുംബൈയിൽ നിന്നാണ് നടിയെ താനെ പൊലീസ് കസറ്റഡിയിലെടുത്തത്.
ശരദ് പവാറിനെതിരെ അപകീർത്തികരമായ പോസ്റ്റ്; മറാഠി അഭിനേത്രി കേതകി ചിറ്റാല അറസ്‌റ്റിൽ - ശരദ് പവാർ ഫെയ്‌സ്ബുക്ക് പോസ്റ്റ്
നവി മുംബൈയിൽ നിന്നാണ് നടിയെ താനെ പൊലീസ് കസറ്റഡിയിലെടുത്തത്
![ശരദ് പവാറിനെതിരെ അപകീർത്തികരമായ പോസ്റ്റ്; മറാഠി അഭിനേത്രി കേതകി ചിറ്റാല അറസ്‌റ്റിൽ Offensive post on Sharad Pawar Ketki Chitale in police custody കേതകി ചിറ്റാല അറസ്‌റ്റിൽ ശരദ് പവാർ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശരദ് പവാറിനെതിരെ അപകീർത്തികരമായ പോസ്റ്റ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15288249-thumbnail-3x2-saratpawar.jpg)
കേതകി ചിറ്റാല
ഐപിസി 500 (അപകീർത്തിപ്പെടുത്തൽ), 501, 505 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. പവാറിനെ ''നരകം കാത്തിരിക്കുന്നു'', ''അദ്ദേഹം ബ്രാഹ്മണൻമാരെ വെറുക്കുന്നു'' തുടങ്ങിയ പരാമർശങ്ങളായിരുന്നു പോസ്‌റ്റിലുള്ളത്.