ഭുവനേശ്വർ: സംസ്ഥാനത്ത് 594 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതർ 3,17,239 കടന്നു. 24 മണിക്കൂറിൽ 14 കൊവിഡ് മരണമാണ് ഒഡീഷയിൽ റിപ്പോർട്ട് ചെയ്‌തത്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,718 ആയി. വിവിധ ക്വാറന്‍റൈൻ സെന്‍ററുകളിലുള്ള 343 പേർ കൊവിഡ് ബാധിച്ചവരിൽ പെടുന്നു. ഭുവനേശ്വറിൽ 56 പേർക്കും കട്ടക്കിനും സുന്ദർഗഡിലും 55 പേർക്കുമാണ് കൊവിഡ് റിപ്പോർട്ട് ചെയ്‌തത്.
ഒഡീഷയിലെ കൊവിഡ് ബാധിതർ 3,17,239 കടന്നു - odisha covid updates
സംസ്ഥാനത്ത് 6,629 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.
സുന്ദർഗഡിലും അംഗുലിലും നാല് പേരും ബാലാഷോർ, ഖുർദ എന്നിവിടങ്ങളിൽ ഓരോ പേരും കൊവിഡ് ബാധിച്ച് മരിച്ചു. ഖുർദയിൽ മാത്രം ഇതിവരെ 288 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് 6,629 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 3,08,839 പേർ കൊവിഡ് മുക്തരായെന്നും 57.77 ലക്ഷം കൊവിഡ് പരിശോധനകളാണ് ഇതുവരെ നടത്തിയതെന്നും അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 5.49 ശതമാനമാണ്.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 93 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 43,082 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 93,09,788 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 492 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ 4,55,555 പേരാണ് ചികിത്സയില്‍ കഴിയുന്നത്.