ഭുവനേശ്വർ(ഒഡിഷ) :ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപം കൊണ്ട സാഹചര്യത്തിൽ ഒഡിഷ, ബംഗാൾ തീരത്ത് മഴ കനക്കും. ന്യൂനമർദം ശക്തമായ ചുഴലിക്കാറ്റായി മാറി ബംഗാൾ തീരത്തേക്ക് നീങ്ങുമെന്ന് ഇന്ത്യൻ മെറ്റീരിയോളജിക്കൽ വകുപ്പ് അറിയിച്ചു. ഒഡിഷ, ബംഗാൾ തീരങ്ങളിൽ അതീവ ജാഗ്രതാനിർദേശം നൽകി.
ന്യൂനമർദം ശക്തമാകും ; ഒഡിഷ, ബംഗാൾ തീരത്ത് ജാഗ്രത - ഒഡീഷ
ന്യൂനമർദത്തെ തുടർന്ന് അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ ദ്രുതകർമസേനയടക്കം തയ്യാറാണെന്ന് ഒഡിഷ ദുരന്തനിവാരണ മന്ത്രി പ്രമീള മല്ലിക്
ന്യൂനമർദം ശക്തമാകും; ഒഡീഷ, ബംഗാൾ തീരത്ത് ജാഗ്രത
വടക്കൻ ആൻഡമാൻ കടലിന് മുകളിലാണ് ന്യൂനമർദം ഇപ്പോൾ നിൽക്കുന്നത്. ഇത് രണ്ട് ദിവസത്തിനുള്ളിൽ ശക്‌തിയാർജിച്ച് പശ്ചിമ ബംഗാളിന്‍റെ വടക്ക്-കിഴക്ക് ദിശയിൽ നീങ്ങും. പശ്ചിമ ബംഗാളിൽ വിവിധ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചു. അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ ദ്രുതകർമസേനയടക്കം തയ്യാറാണെന്ന് ഒഡിഷ റവന്യൂ - ദുരന്തനിവാരണ വകുപ്പ് മന്ത്രി പ്രമീള മല്ലിക് പറഞ്ഞു.
Last Updated : Oct 21, 2022, 4:50 PM IST