കേരളം

kerala

ETV Bharat / bharat

ബാലസോര്‍ ട്രെയിന്‍ ദുരന്തം: സംഭവസ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ച് സിബിഐ സംഘം, അനുഗമിച്ച് ഫോറന്‍സിക് വിഭാഗവും - ട്രെയിന്‍ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍

10 അംഗ സിബിഐ സംഘമാണ് അന്വേഷണാര്‍ഥം ഒഡിഷയിലെ ബാലസോര്‍ ബഹനാഗ ബസാർ സ്‌റ്റേഷനിലെ അപകടസ്ഥലത്തെത്തിയത്

Balasore Train Tragedy  CBI team visits spot and Collects evidences  CBI team  CBI team visits Balasore  CBI  Balasore Train Tragedy First hand reports  Forensic team  ബാലസോര്‍ ട്രെയിന്‍ ദുരന്തം  സംഭവസ്ഥലം സന്ദര്‍ശിച്ച്  വിവരങ്ങള്‍ ശേഖരിച്ച് സിബിഐ സംഘം  സിബിഐ സംഘം  സിബിഐ  ഫോറന്‍സിക് വിഭാഗം  ബാലസോര്‍  ട്രെയിന്‍ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍  സിഗ്നൽ റൂം
ബാലസോര്‍ ട്രെയിന്‍ ദുരന്തം; സംഭവസ്ഥലം സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ച് സിബിഐ സംഘം

By

Published : Jun 6, 2023, 4:40 PM IST

ബാലസോര്‍ (ഒഡിഷ): രാജ്യം നടുങ്ങിയ ബാലസോര്‍ ട്രെയിന്‍ ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐ. ബാലസോറില്‍ മൂന്ന് തീവണ്ടികള്‍ കൂട്ടിയിടിച്ചുണ്ടായ വന്‍ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനായി 10 അംഗ സിബിഐ സംഘമാണ് സംഭവസ്ഥലത്തെത്തിയത്. സംഭവത്തെക്കുറിച്ച് ബഹനാഗ ബസാർ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരുമായി സംസാരിച്ച അന്വേഷണ സംഘം, റെയില്‍വേ ട്രാക്കുകള്‍, സിഗ്‌നല്‍ റൂം എന്നിവയും പരിശോധിച്ചു.

എല്ലാ കോണും പരിശോധിച്ച് സിബിഐ:ഒരു ഫോറന്‍സിക് സംഘവും സിബിഐ സംഘത്തെ അനുഗമിച്ചിരുന്നു. അന്വേഷണ സംഘത്തിനൊപ്പം ചേര്‍ന്ന് ഇവരും സിഗ്നൽ റൂം ജീവനക്കാരുമായി വിവരങ്ങള്‍ ചോദിച്ചറിയുകയും വിവിധ ഉപകരണങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ തേടുകയും ചെയ്‌തു. അപകടത്തിന് പിന്നിൽ അട്ടിമറിയും ബാഹ്യ ഇടപെടലുകളുമുണ്ടെന്ന് റെയിൽവേ സംശയിക്കുന്നതിനാൽ തന്നെ ദുരന്തത്തിലെ ക്രിമിനല്‍ കോണുകളെക്കുറിച്ചും സിബിഐ അന്വേഷിക്കും. സിഗ്നലിങ് സംവിധാനത്തിൽ കൃത്രിമം കാണിച്ചതായി സംശയിക്കുന്ന ഖുർദ റോഡ് ഡിവിഷൻ ഡിആർഎം റിങ്കേഷ് റോയിലേക്കും അന്വേഷണം നീളാന്‍ സാധ്യതയുണ്ട്. മാത്രമല്ല ട്രെയിന്‍ ദുരന്തം നടന്നതിന് പിന്നാലെ ജൂണ്‍ മൂന്നിന് ഒഡിഷ പൊലീസ് രജിസ്‌റ്റര്‍ ചെയ്‌ത് ബാലസോര്‍ ജിആര്‍പി കേസ്‌ നമ്പര്‍ 64 സിബിഐ ഏറ്റെടുത്തിട്ടുണ്ട്.

അന്വേഷണം ചുരുളഴിക്കാന്‍:സിബിഐ വിവരങ്ങൾ ശേഖരിക്കുന്നുണ്ടെന്നും എല്ലാ വശങ്ങളും അന്വേഷിക്കുന്നുണ്ടെന്നും സൗത്ത് ഈസ്‌റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ ആദിത്യ ചൗധരിയും പ്രതികരിച്ചു. അന്വേഷണത്തോട് റെയിൽവേ പൂർണമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം റെയിൽവേ സേഫ്റ്റി ചീഫ് കമ്മിഷണർ ശൈലേഷ് കുമാര്‍ പഥക് തിങ്കളാഴ്‌ച സംഭവസ്ഥലം സന്ദർശിക്കുകയും അന്വേഷണത്തിന്‍റെ ഭാഗമായി അപകടത്തെക്കുറിച്ച് ജനങ്ങളോട് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്‌തിരുന്നു. എന്നാല്‍ ട്രെയിന്‍ ദുരന്തത്തിന് പിന്നിലെ കാരണങ്ങള്‍ വ്യക്തമാകണമെങ്കില്‍ സിബിഐയുടെയും സിസിആര്‍എസിന്‍റെയും അന്വേഷണം പൂര്‍ത്തിയാകേണ്ടതുണ്ട്.

ബാലസോര്‍ ദുരന്തം:ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപം ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിന് രാത്രി 7.20ഓടെയായിരുന്നു രാജ്യത്തെ നടുക്കിയ ട്രെയിന്‍ ദുരന്തമുണ്ടായത്. പാളം തെറ്റി മറിഞ്ഞ ബെംഗളൂരു-ഹൗറ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസ് ട്രെയിനില്‍ ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമണ്ഡല്‍ എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചാണ് വന്‍ അപകടമുണ്ടാകുന്നത്. ഇടിയുടെ ആഘാതത്തില്‍ കോറമണ്ഡൽ എക്‌സ്‌പ്രസിന്‍റെ ബോഗികള്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനില്‍ പതിച്ചതും വലിയ അപകടം വരുത്തിവച്ചു. അപകടം നിർഭാഗ്യകരമാണെന്നും സംഭവത്തെക്കുറിച്ചുള്ള വാർത്ത തന്‍റെ മന്ത്രാലയത്തിൽ എത്തിയതിന് തൊട്ടുപിന്നാലെ രക്ഷപ്രവർത്തനം ആരംഭിച്ചതായും റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പ്രതികരിച്ചിരുന്നു. പാസഞ്ചർ ട്രെയിൻ കോച്ചുകൾ പാളം തെറ്റിയതിന്‍റെ കാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയ അദ്ദേഹം, സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായും അറിയിച്ചിരുന്നു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും റെയില്‍വേ മന്ത്രി പ്രഖ്യാപിച്ചു. മാത്രമല്ല ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിദാശ്വാസ ഫണ്ടില്‍ നിന്നും പ്രഖ്യാപിച്ചു.

Also Read: പ്രതിസ്ഥാനത്ത് 'സിഗ്നലും കവചും' മാത്രമോ?; ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ വേറിട്ട വിശദീകരണങ്ങളെത്തുമ്പോള്‍

ABOUT THE AUTHOR

...view details