കേരളം

kerala

ETV Bharat / bharat

ഒഡിഷ ട്രെയിൻ ദുരന്തം: 'അജ്ഞാതർ'ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു - Odisha train accident FIR against unknown persons

അപകടത്തിന് കാരണക്കാരായ റെയിൽവേ ജീവനക്കാരെ കണ്ടെത്താനായിട്ടില്ല. റെയിൽവേ ആക്‌ട്‌ 1989, ഇന്ത്യൻ പീനൽ കോഡ് (ഐപിസി) പ്രകാരമാണ് അജ്ഞാതർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്

Odisha train accident  Odisha train accident GRP registers FIR  FIR against unidentified persons  GRP registers FIR  Odisha Government Railway Police  ഒഡിഷ ട്രെയിൻ അപകടം  ഒഡിഷ ട്രെയിൻ അപകടം എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു  ഒഡിഷ ട്രെയിൻ അപകടം എഫ്‌ഐആർ  ഒഡിഷ ഗവൺമെന്‍റ് റെയിൽവേ പൊലീസ്  ബാലസോർ  ബാലസോർ ട്രെയിൻ അപകടം  അജ്ഞാതർക്കെതിരെ എഫ്‌ഐആർ  Odisha train accident FIR against unknown persons
ഒഡിഷ ട്രെയിൻ അപകടം: 'അജ്ഞാതർ'ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തു

By

Published : Jun 6, 2023, 6:49 AM IST

Updated : Jun 6, 2023, 8:03 AM IST

ബാലസോർ:രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിൻ അപകടത്തില്‍ 'അജ്ഞാതർ'ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് റെയിൽവേ പൊലീസ് (ജിആർപി). റെയിൽവേ ആക്‌ട്‌ 1989, ഇന്ത്യൻ പീനൽ കോഡ് (ഐപിസി) പ്രകാരം ഒന്നിലധികം വകുപ്പുകൾ ചേർത്താണ് അജ്ഞാതർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്‌തത്.

നിലവിൽ അപകടത്തിന് കാരണക്കാരായി റെയിൽവേ ജീവനക്കാരെ കണ്ടെത്താനായിട്ടില്ലെന്നും അന്വേഷണത്തിൽ അത് പുറത്തുവരുമെന്നും എഫ്‌ഐആർ റിപ്പോർട്ടിൽ പറയുന്നു. റെയിൽവേ നിയമത്തിലെ 154, 175, 153 വകുപ്പുകൾ പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ 337, 338, 304 എ, 34 വകുപ്പുകൾ പ്രകാരവുമാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നതെന്നും റിപ്പോർട്ടില്‍ പറയുന്നു.

ജൂൺ രണ്ട് വൈകുന്നേരം ബാലസോറിലെ ബഹനാഗ ബസാർ പ്രദേശത്താണ് ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്‌റ്റ് എക്‌സ്‌പ്രസ്‌, കോറമണ്ഡല്‍ എക്‌സ്‌പ്രസ്, ഗുഡ്‌സ് ട്രെയിന്‍ എന്നിവ കൂട്ടിയിടിച്ച് അപകടമുണ്ടായത്. രാജ്യം ഇന്നേവരെ കണ്ട ഏറ്റവും വലിയ അപകടത്തിൽ 275 പേർ മരിക്കുകയും ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. സംഭവത്തിൽ റെയിൽവേ ബോർഡ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനോട് അന്വേഷണം നടത്താൻ ഞായറാഴ്‌ച ശുപാർശ ചെയ്‌തു.

അപകടത്തിന് വഴിവച്ച കാരണം കണ്ടെത്താന്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് നേരത്തെ അറിയിച്ചിരുന്നു. അപകടം നിർഭാഗ്യകരമാണെന്നും സംഭവത്തെക്കുറിച്ചുള്ള വാർത്ത മന്ത്രാലയത്തിൽ എത്തിയതിന് തൊട്ടുപിന്നാലെ തന്നെ രക്ഷപ്രവർത്തനം ആരംഭിച്ചതായും റെയിൽവേ മന്ത്രി പ്രതികരിച്ചു.

തിരിച്ചറിയാനാകാതെ നിരവധിപേർ:രാജ്യം വിറങ്ങലിച്ചുപോയ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ച 275 പേരില്‍ 124 പേരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനായിട്ടില്ല. അപകടത്തെ തുടര്‍ന്ന് മൃതദേഹങ്ങളുടെ മുഖമുള്‍പ്പടെ സാരമായ നിലയില്‍ രൂപമാറ്റം വന്നതോടെയാണ് ബന്ധുക്കള്‍ക്ക് പോലും ഇവ സ്ഥിരീകരിക്കാനാവാത്ത നില വന്നത്.

മൃതദേഹങ്ങള്‍ കൃത്യമായി തിരിച്ചറിയാന്‍ സാധിക്കാത്തതിനാല്‍ ഡിഎന്‍എ പരിശോധന ഉള്‍പ്പടെ നടത്തി മുന്നോട്ടുപോകാനാണ് നിലവില്‍ സര്‍ക്കാരിന്‍റെയും അധികൃതരുടെയും തീരുമാനം. ഇത്തരം സന്ദർഭങ്ങളിൽ ഡിഎൻഎ പരിശോധന നടത്തേണ്ടതുണ്ടെന്ന് ഭുവനേശ്വർ മുനിസിപ്പൽ കോർപ്പറേഷനിലെ ഉദ്യോഗസ്ഥരും വ്യക്തമാക്കിയിരുന്നു.

ജൂൺ രണ്ട് വൈകുന്നേരം നടന്ന അപകടത്തിന് പിന്നാലെ തിങ്കളാഴ്‌ച രാവിലെ വരെ 151 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞതെന്ന് ഒഡിഷ ചീഫ് സെക്രട്ടറി പ്രദീപ് ജേന പ്രസ്‌താവനയില്‍ അറിയിച്ചു. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹങ്ങളെല്ലാം അവരുമായി ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയെന്നും പ്രദീപ് ജേന വ്യക്തമാക്കി. മൃതദേഹങ്ങൾ എത്തിക്കേണ്ടയിടം വരെ സൗജന്യമായി കൊണ്ടുപോകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒഡിഷ സർക്കാർ ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തില്‍ ചില മൃതദേഹങ്ങള്‍ രണ്ടുതവണ എണ്ണിയതോടെയാണ് മരിച്ചവരുടെ എണ്ണം 288ൽ നിന്ന് 275 ആയി വ്യക്തമായതെന്നും കഴിഞ്ഞദിവസം പ്രദീപ് ജേന അറിയിച്ചിരുന്നു. അപകടത്തിലെ മരണ സംഖ്യ മറച്ചുവയ്‌ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ഉദ്ദേശമില്ലെന്ന് പറഞ്ഞ ജേന പൊതുജനങ്ങള്‍ക്ക് മുന്നിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നതെന്നും വ്യക്തമാക്കി. അപകടസ്ഥലത്ത് തുടക്കം മുതൽ മാധ്യമപ്രവർത്തകർ ഏറെയുണ്ടെന്നും ക്യാമറയുടെ സാന്നിധ്യത്തിലാണ് എല്ലാം നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ALSO READ:നോവുണങ്ങാതെ ബാലസോര്‍; അപകടത്തില്‍ മരിച്ചവരില്‍ 124 പേരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും തിരിച്ചറിയാനായില്ല

Last Updated : Jun 6, 2023, 8:03 AM IST

ABOUT THE AUTHOR

...view details