ഗന്ജം: ഒഡിഷയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ആറ് പേര്‍ മരിച്ചു. ഗന്ജം- കന്തമല്‍ അതിര്‍ത്തിയില്‍ കലിംഗ ഗഡിന് സമീപം ചൊവ്വാഴ്‌ച രാത്രിയാണ് അപകടമുണ്ടായത്. പശ്ചിമ ബംഗാളില്‍ നിന്നും സഞ്ചാരികളുമായി ദാരിങ്ബാദി കാണാനെത്തിയവരുടെ ബസാണ് അപകടത്തില്‍പെട്ടത്. ദാരിങ്‌ബാദി സന്ദര്‍ശനത്തിന് ശേഷം വിശാഖപട്ടണത്തേക്ക് പോകുന്നതിനിടെ ബസിന്‍റെ ബ്രേക്ക് നഷ്‌ടമായതാണ് അപകടത്തിന് കാരണം.
ഒഡിഷയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 6 മരണം, 20 പേര്‍ക്ക് പരിക്ക് - ഒഡിഷ ബസ് അപകടം
പശ്ചിമ ബംഗാളിൽ നിന്നെത്തിയവരുടെ ബസാണ് അപകടത്തില്‍പെട്ടത്.

ഒഡിഷയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 6 മരണം, 20 പേര്‍ക്ക് പരിക്ക്
77 പേരാണ് ബസിലുണ്ടായിരുന്നത്. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പ്രാദേശിക ആശുപത്രിയിലും ഗുരുതരാവസ്ഥയിലുള്ളവരെ എംകെസിജി മെഡിക്കല്‍ കോളജിലേക്കും മാറ്റി.