ഒഡീഷയിൽ 757 പേർക്ക് കൂടി കൊവിഡ്; 16 മരണം - bhubaneswar
ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,12,545. ആകെ കൊവിഡ് മരണം 1,608
ഒഡീഷയിൽ 757 പേർക്ക് കൂടി കൊവിഡ്; 16 മരണം
ഭുവനേശ്വർ: ഒഡീഷയിൽ 757 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,12,545 ആയി ഉയർന്നു. പതിനാറ് പേർ കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ കൊവിഡ് മരണം 1,608 ആകുകയും ചെയ്തു. നിലവിൽ 8,088 കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ 3,02,796 പേർ രോഗമുക്തി നേടി. സംസ്ഥാന തലസ്ഥാനമായ ഭുവനേശ്വർ ഉൾപ്പെടുന്ന ഖുർദ ജില്ലയിലാണ് കൂടുതൽ കൊവിഡ് മരണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.