ഭുവനേശ്വർ: സംസ്ഥാനത്ത് 518 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 3,18,307 ആയി. നാല് മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണനിരക്ക് 1,734 ആയി ഉയർന്നു. സെപ്‌റ്റംബർ ആറിന് ശേഷം ആദ്യമായാണ് സംസ്ഥാനത്തെ മരണനിരക്ക് പത്തിൽ കുറവ് റിപ്പോർട്ട് ചെയ്യുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഒഡീഷയിൽ 518 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ഒഡീഷ കൊവിഡ് കണക്ക്
5,971 പേരാണ് നിലവിൽ സംസ്ഥാനത്ത് കൊവിഡ് ചികിത്സയിൽ കഴിയുന്നത്
ഒഡീഷയിൽ 518 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
നിലവിൽ ഒഡീഷയിൽ 5,971 സജീവ കൊവിഡ് കേസുകളാണുള്ളത്. ആകെ 3,10,549 പേരാണ് സംസ്ഥാനത്ത് രോഗമുക്തരായി ആശുപത്രി വിട്ടത്. സംസ്ഥാനത്ത് 53 പേർക്കാണ് കൊവിഡ് ബാധിച്ച് മരണം സംഭവിച്ചതെന്നും കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 5.43 ശതമാനമാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.