ഭുവനേശ്വർ: ഒഡിഷയില്‍ 24 മണിക്കൂറിൽ 6,116 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3,464 പേർ രോഗമുക്തി നേടിയെന്നും ഏഴ് പേർ രോഗം ബാധിച്ച് മരിച്ചെന്നും അധികൃതർ അറിയിച്ചു. സംസ്ഥാനത്തെ ഇതുവരെയുള്ള കൊവിഡ് ബാധിതരുടെ ആകെ എണ്ണം 4,07,457 കടന്നു. ഇതിൽ 45,949 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ആകെ 3,59,467 പേർ രോഗമുക്തി നേടിയെന്നും 1,988 പേർ രോഗം ബാധിച്ച് ഇതുവരെ മരിച്ചെന്നും സർക്കാർ വ്യക്തമാക്കി.
ഒഡിഷയിൽ 6,116 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു - odisha covid cases
സംസ്ഥാനത്ത് ഇതുവരെ 3,59,467 പേർ രോഗമുക്തി നേടിയെന്നും 1,988 പേർ രോഗം ബാധിച്ച് മരിച്ചെന്നും സർക്കാർ അറിയിച്ചു.
ഒഡീഷയിൽ 6,116 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
ക്വാറന്‍റൈനിൽ കഴിഞ്ഞിരുന്ന 3,546 പേർക്കും സമ്പർക്കത്തിലൂടെ 2,570 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഖുർദയിൽ 875 പേർക്കും സുന്ദർഗട്ടിൽ 785 പേർക്കും നൗപദയിൽ 430 പേർക്കും കട്ടക്കിൽ 343 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെ 9,8,78,252 കൊവിഡ് പരിശോധനയാണ് നടത്തിയിട്ടുള്ളത്. കൊവിഡ് രോഗത്തെ നിയന്ത്രിക്കാനായി നഗരപ്രദേശങ്ങളിൽ സംസ്ഥാന സർക്കാർ വാരാന്ത്യ ലോക്ക് ഡൗൺ ഏർപ്പെടുത്തും.