ഭുവനേശ്വർ: 60 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി രണ്ടുപേരെ ഒഡീഷ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇവരിൽ നിന്നും 582 ഗ്രാം മയക്കുമരുന്നും 2 മൊബൈൽ ഫോണുകളും പണവും പിടിച്ചെടുത്തതായി ഭുവനേശ്വർ പൊലീസ് കമ്മിഷണർ സൗമേന്ദ്ര പ്രിയദർശി അറിയിച്ചു. ഇന്നലെ രാത്രിയാണ് ഇരുവരെയും കസ്‌റ്റഡിയിലെടുത്തത്. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്‌തതായും കൂടുതൽ അന്വേഷണം നടന്നുവരുന്നതായും പൊലീസ് അറിയിച്ചു. അതേസമയം സംസ്ഥാനത്ത് അധികരിച്ചുവരുന്ന മയക്കുമരുന്ന് കടത്ത് തടയാനുള്ള നടപടികൾ സ്വീകരിച്ചതായും അവർ കൂട്ടിച്ചേർത്തു.
ഒഡീഷയിൽ 60 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ - bhuvaneswar
ഇവരിൽ നിന്നും 582 ഗ്രാം മയക്കുമരുന്നും 2 മൊബൈൽ ഫോണുകളും പണവും പിടിച്ചെടുത്തതായി ഭുവനേശ്വർ പൊലീസ് അറിയിച്ചു
![ഒഡീഷയിൽ 60 ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ ഒഡീഷ Odisha Odisha police ഒഡീഷ പൊലീസ് Odisha police seizes drugs ഒഡീഷ പൊലീസ് മയക്കുമരുന്ന് പിടിച്ചെടുത്തു മയക്കുമരുന്ന് മയക്കുമരുന്ന് പിടിച്ചെടുത്തു seizes drugs drugs ഭുവനേശ്വർ bhuvaneswar brown sugar](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11799685-thumbnail-3x2-jh.jpg)
Odisha police seizes drugs worth Rs 60 lakh