എഴുപതാം വയസില്‍ എച്ച്എസ്‌സി പരീക്ഷയെഴുതി എംഎല്‍എ - age is not a bar for learning
ഫുൽബാനിയിൽ നിന്നുള്ള എംഎല്‍എ അംഗത് കന്‍ഹാര്‍ ആണ് പരീക്ഷയെഴുതിയത്.
പഠനത്തിന് പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ച് ഒഡിഷ എംഎല്‍എ
ഒഡിഷ: പഠനത്തിന് പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഫുൽബാനിയിൽ നിന്നുള്ള എംഎല്‍എ അംഗത് കന്‍ഹാര്‍. 1978-ൽ പഠനം നിർത്തിയ അദ്ദേഹം എഴുപതാം വയസില്‍ വീണ്ടും എച്ച്എസ്‌സി പരീക്ഷയെഴുതി. എംഎല്‍എ ആയിട്ടും തന്‍റെ കാര്‍ഷികവൃത്തി ഉപേക്ഷിക്കാതിരുന്ന കന്‍ഹാര്‍ കഴിഞ്ഞ വര്‍ഷവും വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.