ഭുവനേശ്വർ: ജനങ്ങളുടെ കൊവിഡ് പരിശോധന ഫലം എന്താണെന്ന് പരിശോധിക്കാൻ സഹായിക്കുന്നതിനായി കൊവിഡ് പരിശോധന വെബ്‌സൈറ്റ് ആരംഭിച്ച് ഒഡിഷ സർക്കാർ.
ഇതിലൂടെ പരിശോധനക്ക് ശേഷം ജനങ്ങൾ അവരുടെ ഫോൺ നമ്പർ അല്ലെങ്കിൽ സ്‌പെസിമെൻ റഫറൽ ഫോം ഐഡി വെബ്‌സൈറ്റിൽ നൽകി അവരുടെ പരിശോധന ഫലം ഡൗൺലോഡ് ചെയ്യാൻ സാധിക്കും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സാങ്കേതിക വിദ്യ വളരെയധികം സഹായകരമാകുമെന്നും കൊവിഡ് പരിശോധനയുടെ വിശദ വിവരങ്ങൾ ജനങ്ങൾക്ക് തടസമില്ലാതെ ഇതിലൂടെ ലഭിക്കുമെന്നും മുഖ്യമന്ത്രി നവീൻ പട്‌നായിക് വെബ്‌സൈറ്റ് ആരംഭിച്ച ശേഷം പറഞ്ഞു.