ഭുവനേശ്വർ: ഒഡിഷ ഗവർണർ ഗണേശി ലാലിന്‍റെ ഭാര്യ സുശീല ദേവി അന്തരിച്ചു. നവംബർ ഒന്നിനാണ് സുശീല ദേവിക്കും കുടുംബംഗങ്ങളായ നാല് പേർക്കും കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്‌ച രാത്രി ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മുഖ്യമന്ത്രി നവീൻ പട്‌നായിക് അനുശോചനം അറിയിച്ചു. ഒഡിഷ ഗവർണറുടെ ഭാര്യയുടെ മരണത്തിൽ അതീവ ദുഃഖമുണ്ടെന്നും അവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നുവെന്നും ബിജെപി ദേശീയ ഉപാധ്യക്ഷൻ ബൈജയന്ത് ജയ് പാണ്ഡ ട്വിറ്ററിലൂടെ അറിയിച്ചു.
ഒഡിഷ ഗവർണറുടെ ഭാര്യ അന്തരിച്ചു - ഒഡിഷ ഗവർണർ ഗണേശി ലാൽ
കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
ഒഡിഷ ഗവർണറിന്‍റെ ഭാര്യ അന്തരിച്ചു
ഒഡീഷയിൽ 638 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,13,961 ആയി ഉയർന്നു. 15 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണസംഖ്യ 1,640 ആയി. 7,360 പേർ ചികിത്സയിൽ തുടരുമ്പോൾ 3,04,908 പേർ രോഗമുക്തി നേടി. സംസ്ഥാനത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 5.64 ശതമാനമാണ്.