ഉഷ്‌ണതരംഗം; തയാറെടുക്കാൻ ജില്ലകൾക്ക് നിർദേശം നൽകി ഒഡീഷ സർക്കാർ - ഒഡീഷ താപനില
ഫെബ്രുവരിയിൽ രാജ്യത്തെ ഏറ്റവും ഉഷ്‌ണമേറിയ പ്രദേശം എന്ന റെക്കോഡും ഭുവനേശ്വറിന്‍റെ പേരിലായി
ഉഷ്‌ണതരംഗം; തയാറെടുക്കാൻ ജില്ലകൾക്ക് നിർദേശം നൽകി ഒഡീഷ സർക്കാർ
ഭുവനേശ്വർ:ഉഷ്‌ണതരംഗത്തിനായി തയാറെടുക്കാൻ ജില്ലകൾക്ക് നിർദേശം നൽകി ഒഡീഷ സംസ്ഥാന സർക്കാർ. ഫെബ്രുവരി മാസത്തിൽ ഭുവനേശ്വറിൽ 39.4 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഫെബ്രുവരിയിൽ രാജ്യത്തെ ഏറ്റവും ഉഷ്‌ണമേറിയ പ്രദേശം എന്ന റെക്കോഡും ഭുവനേശ്വറിന്‍റെ പേരിലായി. ചൂട് കാരണം വരും ആഴ്‌ചകളിൽ ജലക്ഷാമം ഒരു പ്രശ്നമാകാമെന്ന് ജോയിന്‍റ് സ്‌പെഷ്യൽ റിലീഫ് കമ്മിഷണർ പ്രഭാത് കുമാർ മോഹൻപത്ര അഭിപ്രായപ്പെട്ടു.
Last Updated : Feb 26, 2021, 3:51 AM IST