കേരളം

kerala

ETV Bharat / bharat

റാപ്പിഡ് ആന്‍റിജൻ ടെസ്റ്റിന് 100 രൂപയാക്കി ഒഡീഷ സർക്കാർ

ജിഎസ്‌ടി ഉൾപ്പെടുത്തിയാണ് സർക്കാർ വില നിജപ്പെടുത്തിയത്.

odisha fixes cost of rapid antigen test  റാപ്പിഡ് ആന്‍റിജൻ ടെസ്റ്റ്  ഒഡീഷ സർക്കാർ  സ്വകാര്യ ലബോറട്ടറികൾ നടത്തുന്ന റാപ്പിഡ് ആന്‍റിജൻ ടെസ്റ്റ്  odosha covid updates
റാപ്പിഡ് ആന്‍റിജൻ ടെസ്റ്റിന് 100 രൂപയാക്കി ഒഡീഷ സർക്കാർ

By

Published : Dec 22, 2020, 3:08 AM IST

ഭുവനേശ്വർ:സ്വകാര്യ ലബോറട്ടറികൾ നടത്തുന്ന റാപ്പിഡ് ആന്‍റിജൻ ടെസ്റ്റിന് ഈടാക്കാവുന്ന പരമാവധി വില 100 രൂപയാക്കി ഒഡീഷ സർക്കാർ. ജിഎസ്‌ടി ഉൾപ്പെടുത്തിയാണ് സർക്കാർ വില നിജപ്പെടുത്തിയത്. ഡിസംബർ 21 ലെ ആരോഗ്യ-കുടുംബക്ഷേമ വകുപ്പിൽ നിന്നുള്ള വിജ്ഞാപനത്തിൽ ടെസ്റ്റിനുള്ള ഈടാക്കാവുന്ന പരമാവധി തുക സംബന്ധിച്ച നിർദ്ദേശം ഉള്ളത്.

ടെസ്റ്റിംഗ് പ്രോട്ടോക്കോളുകൾ സംബന്ധിച്ച ഐസി‌എം‌ആർ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ച് ഭുവനേശ്വർ ആർ‌എം‌ആർ‌സിയുടെ മേൽനോട്ടത്തിൽ സ്വകാര്യ ലബോറട്ടറികൾക്ക് റാപ്പിഡ് ആന്‍റിജൻ പരിശോധന നടത്താനാകും. ഒഡീഷയിൽ ഇതുവരെ 3,26,596 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 3,21,647 പേർ രോഗമുക്തരായി. 1,839 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്

ABOUT THE AUTHOR

...view details