ഭുവനേശ്വർ:510 മെട്രിക് ടൺ മെഡിക്കൽ ഓക്‌സിജന്‍ വഹിക്കുന്ന 29 ടാങ്കറുകൾ ഒഡിഷ പൊലീസിന്‍റെ അകമ്പടിയോടെ ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഡൽഹി, ഹരിയാന, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് അയച്ചതായി അധികൃതർ.
ഇതുകൂടാതെ ശനിയാഴ്ചയോടു കൂടി 15 ടാങ്കറുകൾ കൂടി ധെങ്കനാൽ, റൂർക്കെല, അങ്കുൾ എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുമെന്നും ഒഡിഷ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് രോഗികൾക്ക് കാലതാമസമില്ലാതെ സേവനങ്ങൾ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കാനും തീരമാനമായി.
എഡിജിപി വൈ.കെ. ജെത്‌വയിസിന്‍റെ നേതൃത്വത്തിലാണ് മെഡിക്കൽ ഓക്‌സിജന്‍ എത്തിക്കുന്നത്. ഒഡിഷയിലെ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് കൊവിഡ് ശ്രുശൂഷ കേന്ദ്രങ്ങളിലെ ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുന്നതിനായി സജ്ജീകരണങ്ങൾ ചെയ്തിട്ടുണ്ട്. ശൂന്യമായ സിലിണ്ടറുകൾ യഥാസമയം അയയ്ക്കുന്നത് ജില്ലകളിലെ ഡ്രഗ് ഇൻസ്പെക്ടർമാർ ഉറപ്പാക്കുമെന്ന് ജില്ലാ അധികാരികൾക്ക് അയച്ച കത്തിൽ ആരോഗ്യ കുടുംബക്ഷേമ അഡീഷണൽ ചീഫ് സെക്രട്ടറി പി കെ മോഹൻപത്ര പറഞ്ഞു.
ഒഡിഷയിൽ പ്രതിദിന സിലിണ്ടർ ഓക്‌സിജന്‍ 129.68 ടണ്ണും മെഡിക്കൽ ഓക്‌സിജന്‍റെ പ്രതിദിന ഉൽപാദനം 60 ടണ്ണും ആണ്. ബർലയിലെ വീർ സുരേന്ദ്ര സായ് ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് ഉൾപ്പെടെ 15 കൊവിഡ് ആശുപത്രികളിൽ ഓക്‌സിജന്‍ പ്ലാന്‍റുകൾ സ്ഥാപിക്കാൻ പദ്ധതിയിട്ടിരിക്കുകയാണ്. സംസ്ഥാനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആവശ്യമായ ഓക്സിജന്‍ ലഭ്യമാക്കുന്നുണ്ടെന്ന് മൊഹപത്ര പറഞ്ഞു.
എംകെസിജി മെഡിക്കൽ കോളേജും ആശുപത്രിയിൽ ഓക്‌സിജന്‍ സ്റ്റോക്ക് തീർന്നുപോയതായും ഇതുമൂലം രോഗികൾ മരിച്ചുവെന്നും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പൃഥ്വിരാജ് ഹരിചന്ദൻ ആരോപിച്ചു. തുടർന്ന് ഗഞ്ചം ജില്ലാ ഭരണകൂടം ആരോപണം നിരസിച്ച് രംഗത്ത് വന്നു. ഓക്‌സിജന്‍റെ കുറവുണ്ടെന്ന ആരോപണം തെറ്റാണെന്നും കൊവിഡ് രോഗികളെ താന്‍ ആശുപത്രിയിൽ സന്ദർശിച്ചതാണെന്നും ഗഞ്ചം ജില്ലാ കലക്‌ടർ വിഎ കുലങ്കെ ട്വിറ്ററിൽ കുറിച്ചു.