ഭുവനേശ്വർ:ബ്ലാക്ക് ഫംഗസിനെ 1897ലെ പകർച്ചവ്യാധി രോഗ നിയമത്തിൻ കീഴിലേക്ക് കൊണ്ടുവന്ന് ഒഡീഷ സർക്കാർ. കൊവിഡ് രോഗികളിലും കൊവിഡ് മുക്തരായവരിലും കൊവിഡ് ചികിത്സയിൽ സ്റ്റിറോയിഡുകൾ ഉപയോഗിക്കുന്നവരിലും ബ്ലാക്ക് ഫംഗസ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിലാണ് സർക്കാർ തീരുമാനം.
ബ്ലാക്ക് ഫംഗസിനെ നോട്ടിഫയബിൾ രോഗമായി പ്രഖ്യാപിച്ച് ഒഡീഷ സർക്കാർ - ഒഡീഷയിൽ ബ്ലാക്ക് ഫംഗസ്
കൊവിഡ് രോഗികളിലും കൊവിഡ് മുക്തരായവരിലും ബ്ലാക്ക് ഫംഗസ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്‌ത സാഹചര്യത്തിലാണ് സർക്കാർ തീരുമാനം.
ഒഡീഷയിൽ ബ്ലാക്ക് ഫംഗസിനെ നോട്ടിഫയബിൾ രോഗമായി പ്രഖ്യാപിച്ചു
READ MORE: ആവശ്യമെങ്കിൽ ബ്ലാക്ക് ഫംഗസ് രോഗത്തെ പകർച്ചവ്യാധിയായി പ്രഖ്യാപിക്കുമെന്ന് കെജ്‌രിവാൾ
രോഗത്തിന്‍റെ ചികിത്സക്കും സാഹചര്യങ്ങൾ വിലയിരുത്താനുമായി സംസ്ഥാന തല ടാസ്‌ക് ഫോഴ്‌സിനെ നിയമിച്ചു. സംസ്ഥാനത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള രോഗികളെ സംഘം നിരീക്ഷിക്കും. ടാസ്‌ക് ഫോഴ്സ് പ്രോട്ടോക്കോളും പുറപ്പെടുവിച്ചിട്ടുണ്ട്.