ഭുവനേശ്വർ: ഒഡീഷയിലെ കൊവിഡ് ബാധിതരുടെ എണ്ണം എട്ട് ലക്ഷം പിന്നിട്ടു. സംസ്ഥാനത്ത് പുതുതായി 7,395 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിൽ 40 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തു. ക്വാറന്‍റൈനിലുണ്ടായ 4,169 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വെള്ളിയാഴ്‌ച 11,347 പേർക്ക് കൂടി കൊവിഡ് മുക്തരായതോടെ കൊവിഡ് മുക്തരായവരുടെ ആകെ എണ്ണം 7,24,402 ആയി.
സംസ്ഥാനത്തെ ഖുർദ ജില്ലയിലാണ് കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. കട്ടക്, ജയ്‌പൂർ, അംഗുൽ എന്നിവിടങ്ങളിലും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തു. സംസ്ഥാനത്തെ ഒമ്പത് ജില്ലകളിൽ 100 ന് താഴെ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.