ഒഡീഷയിൽ 642 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - കൊവിഡ് രോഗികൾ
കൊവിഡ് രോഗികളുടെ എണ്ണം 3,15,271 ആയി ഉയർന്നു
![ഒഡീഷയിൽ 642 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു Odisha records 642 new COVID-19 cases 14 more deaths Odisha covid updates ഒഡീഷയിൽ 642 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു കൊവിഡ് രോഗികൾ ഭുവനേശ്വർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9645632-thumbnail-3x2-odisha.jpg)
ഒഡീഷയിൽ 642 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഭുവനേശ്വർ: ഒഡീഷയിൽ 642 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,15,271 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1671 ആയി. സംസ്ഥാനത്ത് നിലവിൽ 6,821 കൊവിഡ് രോഗികളാണുള്ളത്. 3,06,726 പേർ ഇതുവരെ രോഗമുക്തി നേടി.സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 5.59 ശതമാനമാണ്. 56.42 ലക്ഷത്തിലധികം സാമ്പിളുകൾ പരിശോധിച്ചു.