ഭുവനേശ്വർ: ഒഡീഷയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 387 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,23,029 ആയി ഉയർന്നു. നാല് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 1,798 ആയി ഉയർന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സുന്ദര്‍ഗറിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 58 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്.
ഒഡീഷയില്‍ 387 പേർക്ക് കൂടി കൊവിഡ്; നാല് മരണം - covid cases in odisha
സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,23,029 ആയി ഉയർന്നു
ഒഡീഷയില്‍ 387 പേർക്ക് കൂടി കൊവിഡ്; മരണം നാല്
ഒഡീഷയിൽ നിലവിൽ 3,308 സജീവ കേസുകളാണുള്ളത്. 3,17,870 പേർ കൊവിഡ് മുക്തരായി. സംസ്ഥാനത്തെ പോസിറ്റിവിറ്റി നിരക്ക് 5.12 ശതമാനമാണ്. 63.12 ലക്ഷം സാമ്പിളുകളാണ് സംസ്ഥാനത്ത് ഇതുവരെ പരിശോധിച്ചത്.