ഭുവനേശ്വർ: കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ പരിശോധന നിർബന്ധമാക്കി ഒഡിഷയും. മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ്, കേരളം, മധ്യപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർ ഒഡിഷയിലെ വിമാനത്താവളത്തിൽ സ്ക്രീനിംഗ് പരിശോധനയ്ക്ക് വിധേയമാകണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി നബ കിഷോർ ദാസ് അറിയിച്ചു.
കൊവിഡ് പരിശോധന നിർബന്ധമാക്കി ഒഡിഷയും
യാത്രക്കാർ ഒഡിഷയിലെ വിമാനത്താവളത്തിൽ സ്ക്രീനിംഗ് പരിശോധനയ്ക്ക് വിധേയമാകണമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി അറിയിച്ചു.
പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ അവരെ ആന്‍റിജൻ പരിശോധനയ്‌ക്ക് വിധേയമാക്കും. കൊവിഡ് സ്ഥിരീകരിച്ചാൽ അവരെ ഐസൊലേഷനിലേക്ക് മാറ്റും. ഫെബ്രുവരി 24ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മഹാരാഷ്‌ട്ര, കേരളം, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, ഗുജറാത്ത്, പഞ്ചാബ്, കർണാടക, തമിഴ്‌നാട്, പശ്ചിമബംഗാൾ, ജമ്മു കശ്‌മീർ എന്നീ സംസ്ഥാനങ്ങളിലേക്ക് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉന്നത സംഘത്തെ നിയോഗിച്ചിരുന്നു. കൊവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണപ്രദേശങ്ങളിലെയും ആരോഗ്യ വകുപ്പിനെ ഏകോപിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.