ഭുവനേശ്വർ: പുതുവർഷത്തിൽ ഭക്ഷണമുണ്ടാക്കാനായി ആടിനെ മോഷ്‌ടിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ബാലംഗീർ ജില്ലയിലെ സിന്ധേക്കല സ്റ്റേഷനിലെ അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്‌ടർ സുമൻ മല്ലിക്കിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. സഹപ്രവർത്തകർക്കൊപ്പം പ്രദേശവാസിയുടെ വീട്ടിൽ നിന്ന് രണ്ട് ആടുകളെയാണ് മല്ലിക്ക് മോഷ്‌ടിച്ചത്.
പുതുവത്സര രാവിൽ ആടുകളെ മോഷ്‌ടിച്ച് ഭക്ഷണമാക്കിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ - Odisha cop steals goats to throw New Year feast
സഹപ്രവർത്തകർക്കൊപ്പം പ്രദേശവാസിയുടെ വീട്ടിൽ നിന്ന് രണ്ട് ആടുകളെയാണ് പൊലീസ് ഉദ്യോഗസ്ഥൻ മോഷ്‌ടിച്ച് ഭക്ഷണമാക്കിയത്
![പുതുവത്സര രാവിൽ ആടുകളെ മോഷ്‌ടിച്ച് ഭക്ഷണമാക്കിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ പുതുവത്സര രാവിൽ ആടുകളെ മോഷ്‌ടിച്ച് ഭക്ഷണമാക്കി പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ സുമൻ മല്ലിക്കിന് സസ്‌പെൻഷൻ Odisha cop steals goats to throw New Year feast Odisha cop steals goats odisha](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14071048-thumbnail-3x2-police.jpg)
പുതുവത്സര രാവിൽ ആടുകളെ മോഷ്‌ടിച്ച് ഭക്ഷണമാക്കിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ
ALSO READ:ഹിജാബ് ധരിച്ച കോളജ് വിദ്യാർഥിനികള്‍ക്ക് ക്ലാസ് മുറിയിൽ പ്രവേശനം നിഷേധിച്ചു
ആടുകളെ കൊല്ലരുതെന്ന് ഉദ്യോഗസ്ഥരോട് കുടുംബം ആവശ്യപ്പെട്ടെന്നും എന്നാൽ ഉദ്യോഗസ്ഥൻ കുടുംബത്തെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. തുടർന്ന് സഹ പ്രവർത്തകർക്കൊപ്പം ചേർന്ന് ആടുകളെ പാകം ചെയ്‌ത് കഴിക്കുകയായിരുന്നു. എഎസ്‌ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് നൂറ് കണക്കിന് ആളുകളാണ് പൊലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധവുമായി എത്തിയത്.