കേരളം

kerala

ETV Bharat / bharat

പൊലീസുകാരനെതിരായ ലൈംഗിക ചൂഷണ പരാതി അന്വേഷിക്കാന്‍ പ്രത്യേകസംഘം

പരാതി നല്‍കാനെത്തിയപ്പോള്‍ കുടുംബാംഗങ്ങളെ മുറിക്ക് പുറത്താക്കി പോലീസുകാരന്‍ ലൈംഗികചൂഷണത്തിന് ശ്രമിച്ചെന്ന് യുവതി.

sexual harassment  Odisha cop  sexual abuse charge  പൊലീസ് ഉദ്യോഗസ്ഥന്‍  എസ് പി  പൊലീസ് സൂപ്രണ്ട് രജ്ഞന്‍ മൊഹാന്ദി  Odisha's Jajpur district
പൊലീസ് ഉദ്യോഗസ്ഥന്‍ ലൈംഗികമായി അതിക്രമിച്ചെന്ന പരാതി; അന്വേഷണം പുരോഗിക്കുന്നുവെന്ന് എസ് പി

By

Published : Apr 4, 2021, 4:23 PM IST

ജജ്പൂര്‍:ഒഡീഷയിലെ ജജ്പൂരില്‍ പൊലീസ് ഉദ്യോഗസ്ഥൻ പരാതിക്കാരിയെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചെന്ന കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ് പി പിആര്‍ രാഹുല്‍. മാർച്ച് 16 ന് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് പ്രദേശവാസികളെക്കുറിച്ച് പരാതിപ്പെടാന്‍ കാട്ടികട സ്വദേശിയായ യുവതി കുടുംബാംഗങ്ങള്‍ക്കൊപ്പം ജുംപുരി ഔട്ട് പോസ്റ്റിൽ എത്തിയതായിരുന്നു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ ലൈംഗികാധിക്ഷേപം നടത്തുകയും ചൂഷണത്തിന് ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി.

കുടുംബാംഗങ്ങളെ മുറിക്ക് പുറത്താക്കിയ ശേഷം വ്യക്തിപരമായ കാര്യങ്ങള്‍ അന്വേഷിച്ചു. തുടര്‍ന്ന്, പരാതി രജിസ്റ്റർ ചെയ്യുന്നതിന് പ്രത്യുപകാരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചെന്നും ഇവര്‍ പറയുന്നു. മാർച്ച് 31 നാണ് സ്ത്രീ പൊലീസ് ഉദ്യോഗസ്ഥനെതിരെ എസ് പിക്ക് പരാതി നല്‍കിയത്. അന്വേഷണത്തിനായി വനിത ഉദ്യോഗസ്ഥരുള്‍പ്പെട്ട പ്രത്യേക സംഘം രൂപീകരിച്ചതായും എസ് പി അറിയിച്ചു.

ABOUT THE AUTHOR

...view details