പുരി: ശ്രീ ജഗന്നാഥ് അന്താരാഷ്ട്ര വിമാനത്താവളമെന്ന പേരിൽ പുരിയിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കാൻ ശുപാർശ ചെയ്ത് മുഖ്യമന്ത്രി നവീൻ പട്നായിക് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഇതിനായി ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും വിമാനത്താവളം സ്ഥാപിക്കുന്നതിന് ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും കൃത്യമായി സജ്ജമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിർദ്ദിഷ്ട വിമാനത്താവളം മുൻഗണനാ പദ്ധതിയായി ഏറ്റെടുക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് നിർദേശം നൽകണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
പുരിയിൽ വിമാനത്താവളം; പ്രധാനമന്ത്രിയ്ക്ക് ശുപാർശ കത്തയച്ച് നവീൻ പട്നായിക് - Odisha CM
നിർദ്ദിഷ്ട വിമാനത്താവളം മുൻഗണനാ പദ്ധതിയായി ഏറ്റെടുക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് നിർദേശം നൽകണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച കൊണാർക്കിലെ സൂര്യക്ഷേത്രം പുരിയിൽ നിന്ന് 35 കിലോമീറ്റർ അകലെ മാത്രമാണ് സ്ഥിതി ചെയ്യുന്നത്. തൊട്ടടുത്തുള്ള രാമചണ്ടി-ചന്ദ്രഭാഗ ബീച്ചുകൾ ദേശീയ അന്തർദേശീയ വിനോദ സഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ് .
ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് തീർഥാടകരെ ആകർഷിക്കുന്ന ലോകപ്രശസ്ത പരിപാടിയാണ് പുരിയിലെ രഥയാത്ര. 192 രാജ്യങ്ങളിൽ രഥോത്സവം ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള ജഗന്നാഥ ഭക്തരെ പുരിയിലേക്ക് കൊണ്ടുവരാൻ നിർദ്ദിഷ്ട വിമാനത്താവളം സഹായിക്കുമെന്നും ഇത് ലോകമെങ്ങും ജഗന്നാഥ സംസ്കാരം വളർത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.