ഭുവനേശ്വർ: ഭൂരഹിതർ, നിർമാണത്തൊഴിലാളികൾ, ദരിദ്രർ, ഗോത്രവർഗക്കാർ എന്നിവർക്കായി 1690 കോടി രൂപയുടെ കൊവിഡ് സഹായ പാക്കേജ് പ്രഖ്യാപിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്. കാലിയ പദ്ധതി പ്രകാരം ഭൂരഹിതരായ കർഷകർക്ക് 1000 രൂപ അധിക സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
നഗരത്തിലെ ദരിദ്രർക്ക് തൊഴിൽ നൽകുന്നതിനായി മുക്ത പദ്ധതിയും ആരംഭിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമപ്രകാരം തൊഴിലാളികൾക്ക് പ്രതിദിനം 50 രൂപ അധിക വേതനം നൽകും. സംസ്ഥാന ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം ജൂലൈ മുതൽ നവംബർ വരെ ഗുണഭോക്താക്കൾക്ക് 5 കിലോ സൗജന്യ അരിയും വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.