ന്യൂഡൽഹി: ഇന്ത്യയിൽ മലേറിയ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ വലിയ കുറവാണ് മലേറിയ രോഗികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. 2000 ൽ 20 മില്യൺ മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത് 2019 ൽ 5.6 മില്യൺ കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്. ആഗോളതലത്തിൽ മലേറിയ കേസുകളുടെ എണ്ണം കുറയ്ക്കുന്നതിൽ വലിയ പങ്കാണ് ഇന്ത്യയ്ക്കുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിൽ മലേറിയ രോഗികളുടെ എണ്ണം കുറഞ്ഞതായി ലോകാരോഗ്യ സംഘടന - ലോകാരോഗ്യ സംഘടന
ഒഡീഷ,ഛത്തീസ്‌ഗഡ് ,ജാർഖണ്ഡ് , മേഘാലയ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മലേറിയ ബാധിച്ച് മരിച്ചവരുടെ എണ്ണം 63.64 ശതമാനമായി കുറഞ്ഞു. 2019 ൽ 70.54 ശതമാനം പേരാണ് ഈ സംസ്ഥാനങ്ങളിൽ മലേറിയ ബാധിച്ച് മരിച്ചത്.
ഒഡീഷ,ഛത്തീസ്‌ഗഡ് ,ജാർഖണ്ഡ് , മേഘാലയ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ മലേറിയ ബാധിച്ച് മരിച്ചവരുടെ എണ്ണം 63.64 ശതമാനമായി കുറഞ്ഞു. 2019 ൽ 70.54 ശതമാനം പേരാണ് ഈ സംസ്ഥാനങ്ങളിൽ മലേറിയ ബാധിച്ച് മരിച്ചത്. 2019 ൽ 229 മില്യണായിരുന്നു ലോകത്തെ മലേറിയ കേസുകൾ. 4,09,000 പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു. 2018 ൽ 4,11,000 പേരാണ് മലേറിയ ബാധിച്ച് മരിച്ചത്. 2019 ആയപ്പോഴേക്കും മരണ നിരക്കിൽ നേരിയ കുറവ് വന്നിട്ടുണ്ട്.
ലോകത്ത് ഏറ്റവും കൂടുതൽ മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന 11 രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യയെന്ന് ലോകാരോഗ്യ സംഘടനയിലെ ഇന്ത്യൻ പ്രതിനിധി സഞ്ജീവ് ഗൈക്കാവാഡ് പറഞ്ഞു. എന്നാൽ കഠിന ശ്രമങ്ങളുടെ ഭാഗമായി മലേറിയ കേസുകളുടെ എണ്ണം കുറയ്ക്കാൻ രാജ്യത്തിനായി. വരും വർഷങ്ങളിൽ രാജ്യം മലേറിയ മുക്തമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.