ഭുവനേശ്വർ: കായിക വികസനത്തിന് ഊർജ്ജം പകരുന്നതിനായി സംസ്ഥാനത്ത് 89 മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നതിനുള്ള അനുമതി നൽകി ഒഡീഷ മന്ത്രിസഭ. സ്റ്റേറ്റ് സ്പോർട്‌സ് ഇൻഫ്രാസ്ട്രക്‌ചർ ഡെവലപ്മെന്‍റ് പ്രോജക്ടിന്‍റെ കീഴിൽ 693.35 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന പദ്ധതി 18 മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കായിക പരിശീലനം, ദുരന്തനിവാരണ ഷെൽട്ടറുകൾ, ആശുപത്രികൾ എന്നിവയുൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാവുന്ന രീതിയിലാണ് സ്റ്റേഡിയങ്ങൾ നിർമ്മിക്കുന്നത്. കൂടാതെ മറ്റ് പരിശീലന പരിപാടികൾ, മീറ്റിങ്ങുകൾ, പരീക്ഷകൾ എന്നിവക്കായും സ്റ്റേഡിയത്തെ ഉപയോഗിക്കാൻ സാധിക്കും.