ബലംഗീര്‍ (ഒഡിഷ): കായികമേളക്കായി പരിശീലിക്കുന്നതിനിടെ ജാവലിന്‍ കഴുത്തില്‍ തറച്ച് ഒമ്പതാംക്ലാസുകാരന് ഗുരുതര പരിക്ക്. ബലംഗീറിലെ അഗൽപൂർ ബോയ്‌സ് ഹൈസ്‌കൂളില്‍ നടക്കാനിരിക്കുന്ന കായികമേളയ്‌ക്കായി വിദ്യാര്‍ഥികളുടെ പരിശീലനം പുരോഗമിക്കവെയാണ് അപകടം. കായികമേളയ്‌ക്ക് മുന്നോടിയായി വിദ്യാര്‍ഥികള്‍ പരിശീലിക്കുന്നതിനിടെ ജാവലിന്‍ അബദ്ധത്തില്‍ ഒമ്പതാം ക്ലാസുകാരനായ സദാനന്ദ് മെഹറിന്‍റെ കഴുത്തിൽ തുളച്ചു കയറുകയായിരുന്നു.
കായികമേളയ്‌ക്കായുള്ള പരിശീലനത്തിനിടെ ജാവലിന്‍ കഴുത്തില്‍ തറച്ച് ഗ്രൗണ്ടിലുണ്ടായിരുന്ന 9-ാം ക്ലാസുകാരന് ഗുരുതര പരിക്ക് - സദാനന്ദ്
ഒഡിഷയിലെ ബലംഗീറില്‍ കായികമേളയ്‌ക്കായുള്ള പരിശീലനത്തിനിടെ മറ്റൊരു വിദ്യാര്‍ഥി എറിഞ്ഞ ജാവലിന്‍ കഴുത്തില്‍ തറച്ച് ഗ്രൗണ്ടിലുണ്ടായിരുന്ന ഒമ്പതാം ക്ലാസുകാരന് ഗുരുതര പരിക്ക്, അപകടനില തരണം ചെയ്‌തുവെന്ന് പ്രതികരിച്ച് ജില്ല ഭരണകൂടം
കായിക മേളക്കായുള്ള ഒരുക്കങ്ങള്‍ക്കിടെ ഇന്നാണ് അപകടം. പരിശീലനത്തിനിടെ ഒരു വിദ്യാർഥി എറിഞ്ഞ ജാവലിൻ ഗ്രൗണ്ടിലുണ്ടായിരുന്ന സദാനന്ദയുടെ കഴുത്തില്‍ തറച്ചുകയറുകയായിരുന്നു. പരുക്കേറ്റ സദാനന്ദയെ ഉടന്‍ തന്നെ ഭീമ ഭോയ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടര്‍ന്ന് പ്രത്യേക മെഡിക്കൽ സംഘം ജാവലിന്‍ നീക്കം ചെയ്യാനുള്ള ശസ്‌ത്രക്രിയ ആരംഭിച്ചു. അതേസമയം ശസ്‌ത്രക്രിയ വിജയകരമായിരുന്നുവെന്നും വിദ്യാര്‍ഥി അപകടനില തരണം ചെയ്‌തുവെന്നും ബലംഗീര്‍ ജില്ല കലക്‌ടറും മെഡിക്കല്‍ ഓഫിസറും അറിയിച്ചു.
പരിക്കേറ്റ വിദ്യാര്‍ഥിക്ക് ചികിത്സാസംബന്ധമായ എല്ലാം ലഭ്യമാക്കണമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടിയുടെ ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വഹിക്കുമെന്നും അദ്ദേഹത്തിന്‍റെ ഓഫിസ് അറിയിച്ചു.