കേരളം

kerala

ETV Bharat / bharat

വനവത്ക്കരണത്തിനായി കാമ്പയ്ക്ക് കീഴിൽ 903 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകി ഒഡീഷ സർക്കാർ

ബ്ലോക്ക് പ്ലാന്‍റേഷൻ, മുള വനത്തിന്‍റെ പുനരുജ്ജീവിപ്പിക്കൽ, മുൻവർഷത്തെ തോട്ടത്തിന്‍റെ പരിപാലനം, വന്യജീവി പരിപാലനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് കാമ്പയുടെ പ്രധാന പ്രവർത്തനങ്ങൾ.

ഭുവനേശ്വർ  വനവത്ക്കരണം  ഒഡീഷ സർക്കാർ  Odisha  CAMPA for afforestation  2021-22 സാമ്പത്തിക വർഷം  CAMPA
വനവത്ക്കരണത്തിനായി കാമ്പയ്ക്ക് കീഴിൽ 903 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകി ഒഡീഷ സർക്കാർ

By

Published : Jan 18, 2021, 7:45 AM IST

ഭുവനേശ്വർ: 2021-22 സാമ്പത്തിക വർഷത്തിൽ വിവിധ തോട്ടം പ്രവർത്തനങ്ങൾക്കായി 903.39 കോടി രൂപ വകയിരുത്തിയ പദ്ധതിക്ക് ഒഡീഷയിലെ സംസ്ഥാനതല കോമ്പൻസേറ്ററി വനവൽക്കരണ ഫണ്ട് മാനേജ്മെന്‍റ് ആൻഡ് പ്ലാനിങ് അതോറിറ്റി (CAMPA) അംഗീകാരം നൽകിയതായി അധികൃതർ അറിയിച്ചു. ബ്ലോക്ക് പ്ലാന്‍റേഷൻ, മുള വനത്തിന്‍റെ പുനരുജ്ജീവിപ്പിക്കൽ, മുൻവർഷത്തെ തോട്ടത്തിന്‍റെ പരിപാലനം, വന്യജീവി പരിപാലനം, അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് കാമ്പയുടെ പ്രധാന പ്രവർത്തനങ്ങൾ.

75,000 ഹെക്ടറിൽ കൃഷി ചെയ്യാനും 40,494 ഹെക്ടർ സ്ഥലത്ത് മുള കൃഷി ചെയ്യാനുമായി പദ്ധതി ചീഫ് സെക്രട്ടറി എസ് സി മോഹപത്ര അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആസൂത്രണം ചെയ്തതായി അധികൃതർ അറിയിച്ചു.

ABOUT THE AUTHOR

...view details