ചെന്നൈ:ക്ഷേത്രക്കുളത്തിൽ താഴ്‌ത്തിയതായി കരുതപ്പെടുന്ന മൈലാപ്പൂർ കപാലീശ്വര ക്ഷേത്രത്തിലെ പ്രശസ്‌തമായ മയിൽ വിഗ്രഹം കണ്ടെത്താൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയുടെ സഹായം തേടി സിഐഡിയുടെ ഐഡൽ വിങ്. മയിൽ വിഗ്രഹം കണ്ടെത്താൻ സിഐഡിയുടെ പ്രത്യേക സംഘത്തെ നേരത്തേ നിയോഗിച്ചിരുന്നു. വിഗ്രഹം വീണ്ടെടുക്കാൻ സംഘത്തിന് മദ്രാസ് ഹൈക്കോടതി രണ്ടാഴ്‌ചത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.
ആറ് മണിക്കൂർ നീണ്ട തെരച്ചില്‍
ഇതിന്‍റെ ഭാഗമായി മുങ്ങൽ വിദഗ്‌ധരുൾപ്പെട്ട പ്രത്യേക സംഘം 7.5 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന കുളത്തിലുടനീളം തെരച്ചിൽ നടത്തി. 6 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ ഒരു അടി നീളമുള്ള കല്ലിൽ കൊത്തിയ നാഗ വിഗ്രഹവും മൂന്ന് ഗണേഷ വിഗ്രഹങ്ങളുമാണ് വീണ്ടെടുക്കാനായത്. എന്നാൽ സുപ്രധാനമായ മയിൽ വിഗ്രഹം കണ്ടെത്താൻ കഴിഞ്ഞില്ല.