ഹല്‍ദ്വാനി :ബലാത്സംഗത്തിന് ഒത്താശ ചെയ്തെന്ന ആരോപണത്തില്‍ പെണ്‍കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിലെ രണ്ട് വനിത ജീവനക്കാര്‍ അറസ്റ്റിലായി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലാണ് സംഭവം (facilitating rape of a minor girl)
ജീവനക്കാരി സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് പുറത്ത് കൊണ്ടുപോയാണ് ബലാത്സംഗത്തിന് സൗകര്യം ചെയ്‌ത് കൊടുത്തതെന്ന് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി പറഞ്ഞു. ശിശുക്ഷേമ സമിതി അംഗം രവീന്ദ്ര റൗത്തേലയുടെ പരാതിയില്‍ ഹല്‍ദ്വാനി കോട്വാലി പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു (two female employees arrested )
സംസ്ഥാന വനിത ശിശുവകുപ്പും സംഭവത്തെ ഗൗരവമായി എടുത്തിട്ടുണ്ട്. കേസ് താന്‍ വ്യക്തിപരമായി തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് മന്ത്രി രേഖ ആര്യ വ്യക്തമാക്കി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് താന്‍ ഉദ്യോഗസ്ഥരോട് നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ചൈല്‍ഡ് കമ്യൂണിക്കേഷന്‍ അസിസ്റ്റന്‍റിനെ അടിയന്തരമായി സസ്പെന്‍ഡ് ചെയ്‌തു ഹോം ഗാര്‍ഡ് വകുപ്പ് വഴി നിയമിച്ചിരുന്ന മറ്റൊരു ജീവനക്കാരിയെ തിരിച്ച് വിളിച്ചിട്ടുമുണ്ട് (Observation home girl rape)