കേരളം

kerala

ETV Bharat / bharat

#LIVE UPDATES: ചെങ്കോട്ട പിടിച്ച്, നഗരം കൈയടക്കി കര്‍ഷകര്‍; കർഷകർക്ക് നേരെ ലാത്തി ചാർജ്

തലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി  കർഷകരുടെ ട്രാക്‌ടർ റാലി  കാർഷിക നിയമങ്ങൾ  Tractor rally live  tractor rally  newdelhi tractor rally  farmers protest  republic day protest  തലസ്ഥാനത്ത് കനത്ത സുരക്ഷ  ട്രാക്‌ടർ റാലി
കർഷകരുടെ ട്രാക്‌ടർ റാലി

By

Published : Jan 26, 2021, 8:42 AM IST

Updated : Jan 26, 2021, 8:44 PM IST

20:19 January 26

കർഷകരെ തിരിച്ചുവിളിച്ച് സംഘടനകൾ

കർഷകരെ തിരിച്ചുവിളിച്ച് സംഘടനകൾ. ഡൽഹിയിൽ നിന്ന് സമര സ്ഥലങ്ങളിലേക്ക് തിരിച്ച് മടങ്ങാൻ നിർദേശം. ട്രാക്‌ടർ റാലി താൽകാലികമായി നിർത്തിവെക്കുന്നുവെന്ന് സംയുക്ത കിസാൻ മോർച്ച. പ്രതിഷേധം സമാധാനപരമായി തുടരുമെന്നും തുടർനടപടികൾ ചർച്ച ചെയ്‌ത് ഉടൻ തീരുമാനിക്കുമെന്നും കിസാൻ മോർച്ച. 

19:25 January 26

പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡൽഹി ജോയിന്‍റ് പൊലീസ് കമ്മിഷണർ അലോക് കുമാർ

പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡൽഹി ജോയിന്‍റ് പൊലീസ് കമ്മിഷണർ

കർഷകരുടെ ട്രാക്‌ടർ റാലിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡൽഹി ജോയിന്‍റ് പൊലീസ് കമ്മിഷണർ അലോക് കുമാർ.  

19:14 January 26

ട്രാക്‌ടർ മറിഞ്ഞ് കർഷകൻ മരിച്ച ദൃശ്യം

ഡൽഹിയിലെ പ്രതിഷേധത്തിനിടെ ട്രാക്‌ടർ മറിഞ്ഞ് കർഷകൻ മരിച്ച ദൃശ്യം. പൊലീസ് ബാരിക്കേഡുകൾ തെറിപ്പിക്കുന്നതിനിടെയാണ് ട്രാക്‌ടർ മറിഞ്ഞ് അപകടമുണ്ടായത്. ഡൽഹി ഐടിഒയിലെ പ്രതിഷേധത്തിനിടെയാണ് സംഭവം.

19:04 January 26

പ്രതിഷേധം കെടാതെ ചെങ്കോട്ട

പ്രതിഷേധം കെടാതെ ചെങ്കോട്ട

പ്രതിഷേധക്കാർ ഒഴിയാതെ ചെങ്കോട്ട

18:53 January 26

ഡൽഹി ഐടിഒയിൽ റോഡ് ഗതാഗതം പുനരാരംഭിച്ചു

ഡൽഹി ഐടിഒയിൽ റോഡ് ഗതാഗതം പുനരാരംഭിച്ചു

കർഷക പ്രക്ഷോഭത്തെ തുടർന്ന് തടസപ്പെട്ട ഡൽഹി ഐടിഒയിൽ റോഡ് ഗതാഗതം പുനരാരംഭിച്ചു 

18:36 January 26

അക്രമത്തിൽ ഏർപ്പെടരുതെന്നും സമാധാനം പാലിക്കണമെന്നും കർഷകരോട് അഭ്യർഥിച്ച് ഡൽഹി പൊലീസ് കമ്മിഷണർ

അക്രമത്തിൽ ഏർപ്പെടരുതെന്നും സമാധാനം പാലിക്കണമെന്നും കർഷകരോട് അഭ്യർഥിച്ച് ഡൽഹി പൊലീസ് കമ്മിഷണർ

ട്രാക്‌ടർ റാലിക്ക് നിശ്ചയിച്ചിരുന്ന സമയവും സഞ്ചാരപാതയും കർഷകർ കണക്കിലെടുത്തില്ലെന്ന് ഡൽഹി പൊലീസ് കമ്മിഷണർ എസ്.എൻ ശ്രീവാസ്‌തവ. നിരവധി യോഗങ്ങൾക്ക് ശേഷമാണ് ട്രാക്‌ടർ റാലിയുടെ സമയവും സഞ്ചാരപാതയും തീരുമാനിച്ചത്. എന്നാൽ നിശ്ചയിച്ച സമയത്തിന് മുമ്പ് തന്നെ കർഷകർ ട്രാക്‌ടറുകൾ എടുത്തു. ഇതുമൂലം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും നഗരത്തിലെ പൊതു സ്വത്തുക്കൾക്ക് നാശനഷ്‌ടമുണ്ടാവുകയും ചെയ്‌തു. അക്രമത്തിൽ ഏർപ്പെടരുതെന്നും സമാധാനം പാലിക്കണമെന്നും കർഷകരോട് അഭ്യർഥിക്കുന്നതായി എസ്.എൻ ശ്രീവാസ്‌തവ കൂട്ടിച്ചേർത്തു. 

18:22 January 26

കർഷകർ ബാരിക്കേഡുകൾ തകർത്ത് ഡൽഹിയിലെ പഞ്ചാബ് ബാഗിലേക്ക് പോകുന്നു

പ്രതിഷേധത്തിനിടെ കർഷകർ പീരഗാർഹി ചൗക്കിലെ പൊലീസ് ബാരിക്കേഡുകൾ തകർത്ത് ഡൽഹിയിലെ പഞ്ചാബ് ബാഗിലേക്ക് നീങ്ങുന്നു.

17:17 January 26

കർഷക പ്രതിഷേധത്തിനിടെ നടന്ന അക്രമങ്ങളെ അപലപിച്ച് ആം ആദ്‌മി

അക്രമങ്ങളെ അപലപിച്ച് ആം ആദ്‌മി

കർഷക പ്രതിഷേധത്തിനിടെ നടന്ന അക്രമങ്ങളെ ശക്തമായി അപലപിക്കുന്നതായി ആം ആദ്‌മി പാർട്ടി. കഴിഞ്ഞ രണ്ട് മാസമായി സമരം സമാധാന പൂർണമായിരുന്നു. സ്ഥിതി വഷളാക്കാൻ കേന്ദ്രസർക്കാർ ഒരു പരിധി വരെ അനുവദിച്ചതിൽ ഖേദിക്കുന്നുവെന്നും ആം ആദ്‌മി പാർട്ടി.  

17:10 January 26

അക്രമങ്ങൾ അപലപനീയമെന്ന് സംയുക്ത കിസാൻ മോർച്ച

സമരത്തിനിടെ നടന്ന അക്രമങ്ങൾ അപലപനീയമെന്ന് സംയുക്ത കിസാൻ മോർച്ച. തങ്ങളുടെ പൂർണ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും സാമൂഹ്യവിരുദ്ധർ സമാധാന നില തകിടംമറിച്ചു. സമാധാനമാണ് കർഷകരുടെ ഏറ്റവും വലിയ ശക്തി, അത് ലംഘിക്കുന്ന ഏത് പ്രവർത്തിയും പ്രസ്ഥാനത്തെ വേദനിപ്പിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച.

16:41 January 26

ഡൽഹിയിൽ അക്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം ചേരുന്നു

അമിത് ഷാ ഡൽഹിയിലെ ക്രമസമാധാന നില വിലയിരുത്തുന്നു

ഡൽഹിയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉന്നതതല യോഗം ചേരുന്നു. തലസ്ഥാനത്ത് കനത്ത ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ സേനയ്ക്ക് നിർദേശം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഡൽഹിയിലെ ക്രമസമാധാന നില വിലയിരുത്തുന്നു. 

15:40 January 26

ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തലാക്കി

ക്രമസമാധാനം കണക്കിലെടുത്ത് ഡൽഹിയിലെ വിവിധ ഭാഗങ്ങളിൽ ഇന്‍റർനെറ്റ് സേവനങ്ങൾ താൽകാലികമായി നിർത്തിവച്ചു. സിങ്കു, ഗാസിപൂർ, ടിക്രി, മുകർബ ചൗക്ക്, നാംഗ്ലോയി എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലും ഇന്ന് രാത്രി 11:59 വരെ ഇന്‍റർനെറ്റ് സേവനങ്ങൾ നിർത്തലാക്കിയതായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ അറിയിപ്പ്. 

15:27 January 26

കർഷകർക്കെതിരെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ലാത്തി ചാർജ്

ഡൽഹിയിലെ നാംഗ്ലോയി പ്രദേശത്ത് കർഷകർക്കെതിരെ സുരക്ഷാ ഉദ്യോഗസ്ഥർ ലാത്തി വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്‌തു.

15:20 January 26

കർഷകർ ബാരിക്കേഡുകൾ തകർക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്‌തുവെന്ന് പൊലീസ്

കർഷകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അവർ ബാരിക്കേഡുകൾ തകർക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്‌തു. സമാധാനപരമായി സമരം നടത്താൻ ഞങ്ങൾ കർഷകരോട് അഭ്യർഥിക്കുന്നു. റിപ്പബ്ലിക് ദിനത്തിൽ ഇതൊരു സമാധാനപരമായ പ്രതിഷേധമല്ലെന്നും ജോയിന്‍റ് കമ്മിഷണർ ശാലിനി സിങ് പറഞ്ഞു. 

14:31 January 26

കർഷക പ്രക്ഷോഭത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് കർഷക നേതാവ്

അസ്വസ്ഥതകൾ സൃഷ്‌ടിക്കാൻ ശ്രമിക്കുന്നവർ കർഷകരല്ല, അത് രാഷ്‌ട്രീയ പാർട്ടികളാണെന്നും അവർ തങ്ങളുടെ പ്രക്ഷോഭത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും കർഷക നേതാവായ രാകേഷ് ടിക്കൈറ്റ്. കർഷക പ്രതിഷേധത്തിന്‍റെ സ്വഭാവം മാറിയെന്ന ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.  

14:27 January 26

പ്രതിഷേധത്തിൽ കർഷക മരണം

ആർടിഒ പ്രദേശത്ത് നടന്ന പ്രതിഷേധത്തിനിടെ കർഷകൻ മരിച്ചു. 

14:23 January 26

കർഷകർ ട്രാക്‌ടർ ഒഴികെയുള്ള വാഹനങ്ങളിൽ പ്രതിഷേധത്തിൽ

കർഷകർ ട്രാക്‌ടർ ഒഴികെയുള്ള വാഹനങ്ങളിൽ പ്രതിഷേധത്തിൽ

ട്രാക്‌ടറിൽ യാത്ര ചെയ്യാനുള്ള അനുമതി നിഷേധിച്ചതിനെ തുടർന്ന് കർഷകർ മറ്റ് വാഹനങ്ങളിൽ പ്രതിഷേധത്തിൽ പങ്കെടുക്കുന്നു. 

14:09 January 26

ഡൽഹിയിലെ ചെങ്കോട്ടയിൽ പ്രതിഷേധക്കാർ കൊടി ഉയർത്തി

ചെങ്കോട്ടയിൽ കർഷകർ കൊടി ഉയർത്തി

13:38 January 26

കർഷകരുടെ ട്രാക്‌ടർ റാലി ചെങ്കോട്ടയിൽ

കാർഷിക നിയമത്തിനെതിരെയുള്ള കർഷകരുടെ ട്രാക്‌ടർ റാലി പ്രതിഷേധം ചെങ്കോട്ടയിലെത്തി. 

13:30 January 26

ആർടിഒ പ്രദേശത്തെ സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ

മധ്യ ഡൽഹിയിലെ ആർടിഒ പ്രദേശത്തെ കർഷകരുടെയും പൊലീസിന്‍റെയും സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ.  സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. 

13:26 January 26

പൊലീസ് റോഡിൽ ഇരുന്ന് കർഷകരെ തടയാൻ നീക്കം

പ്രതിഷേധക്കാരെ തടയാനായി പൊലീസ് റോഡിൽ കുത്തിയിരിക്കുന്നു. ട്രാക്‌ടർ റാലി തടയാനായി നാഗ്ലോയ് റോഡിലാണ് പൊലീസിന്‍റെ നടപടി.  

13:19 January 26

ആക്രമണത്തിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി പ്രതിഷേധക്കാർ

ഐടിഒ പ്രദേശത്തുണ്ടായ സംഘർഷത്തിൽ പൊലീസിനെ രക്ഷപ്പെടുത്തി പ്രതിഷേധക്കാർ. 

13:17 January 26

വിവിധ പ്രദേശങ്ങളിലെ മെട്രോയുടെ എൻട്രി -എക്‌സിറ്റ് കവാടങ്ങൾ അടച്ചുവെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ

സമയ്‌പൂർ ബഡ്‌ലി, രോഹിണി സെക്ടർ 18/19, ഹൈദർപൂർ ബഡ്‌ലി മോർ, ജഹാംഗീർ പുരി, ആദർശ് നഗർ, ആസാദ്‌പൂർ, മോഡൽ ടൗൺ, ജിടിബി നഗർ, വിശ്വവിദ്യാലയം, വിധൻ സഭ, സിവിൽ ലൈനുകൾ തുടങ്ങിയ പ്രദേശങ്ങളിലെ എൻട്രി -എക്‌സിറ്റ് കവാടങ്ങൾ അടച്ചുവെന്ന് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ

12:35 January 26

കർഷക പ്രതിഷേധം സരായ് കാലെ ഖാൻ ഐടിഒയ്ക്ക് സമീപമെത്തി

ഗാസിപൂർ അതിർത്തിയിൽ നിന്നുള്ള കർഷക പ്രതിഷേധം സരായ് കാലെ ഖാൻ ഐടിഒയ്ക്ക് സമീപമെത്തി. 

12:25 January 26

കർഷക പ്രതിഷേധം മധ്യ ഡൽഹിയിലേക്ക്

ഗാസിപൂർ അതിർത്തിയിൽ നിന്ന് കർഷക പ്രതിഷേധം പ്രഗതി മൈതാനിന് സമീപമെത്തി. കർഷകർ മധ്യ ഡൽഹിയിലേക്ക് നീങ്ങുന്നു. 

12:08 January 26

കർഷകർക്ക് നേരെ പൊലീസ് ലാത്തിചാർജ്

കർഷകർക്ക് നേരെ ലാത്തി ചാർജ്ജ്

ഫരീദാബാദ്- പൽവാൽ സിക്രി അതിർത്തിയിൽ പൊലീസ് ലാത്തി ചാർജ്.  

11:58 January 26

ഡൽഹിയിലെ മുഖർഭ ചൗക്കിൽ നിന്നുള്ള കർഷക പ്രതിഷേധത്തിലെ ദ്യശ്യങ്ങൾ

പ്രതിഷേധക്കാർ വാഹനങ്ങളുടെ മുകളിൽ കയറി ബാരിക്കേഡുകൾ നീക്കം ചെയ്യുന്നു. ഡൽഹിയിലെ മുഖർഭ ചൗക്കിൽ നിന്നുള്ള ദ്യശ്യങ്ങൾ

11:51 January 26

കർണാൽ ബൈപ്പാസിന് സമീപം പ്രതിഷേധക്കാർ ബാരിക്കേഡ് തകർത്തു

തലസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ച കർഷകരെ തടഞ്ഞ് പൊലീസ്. കർണാൽ ബൈപ്പാസിന് സമീപം പ്രതിഷേധക്കാർ ബാരിക്കേഡ് തകർത്തു. പ്രദേശത്ത് സംഘർഷം. 

11:46 January 26

ഡൽഹി-മീററ്റ് എക്‌സ്‌പ്രസ്‌വെയിൽ പ്രതിഷേധം

പാണ്ഡവ് നഗറിലെ ഡൽഹി-മീററ്റ് എക്‌സ്‌പ്രസ്‌വെയിൽ പ്രതിഷേധം. ബാരിക്കേഡിന് സമീപം ഇരു വിഭാഗവും നേർക്കുനേർ. 

11:41 January 26

സജ്ജയ്‌ ഗാന്ധി ട്രാൻസ്പോർട്ട് നഗറിൽ പ്രതിഷേധം ശക്തം

സജ്ജയ്‌ ഗാന്ധി ട്രാൻസ്പോർട്ട് നഗറിൽ പ്രതിഷേധം ശക്തമാകുന്നു. സിങ്കുവിൽ നിന്നെത്തിയ പ്രതിഷേധമാണ് പൊലീസ് തടഞ്ഞത്. പ്രദേശത്ത് സംഘർഷ സാഹചര്യം. പ്രതിഷേധക്കാർ ബാരിക്കേഡുകൾ മറികടന്നു. നേരത്തെ നിശ്ചയിച്ചിരുന്ന പാതയിൽ നിന്നു വ്യതിചലിച്ചായിരുന്നു മാർച്ച്.

11:13 January 26

ഗാസിപൂരിൽ കർഷക പ്രതിഷേധത്തിൽ ഉന്തും തള്ളും

ഗാസിപൂരിൽ കർഷക പ്രതിഷേധത്തിൽ ഉന്തും തള്ളും

ഗാസിപൂരിൽ കർഷക പ്രതിഷേധത്തിൽ ഉന്തും തള്ളും. 

11:00 January 26

ന്യൂഡൽഹിയിൽ പൊലീസ് കർഷകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു

കർഷകർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിച്ചു

കർഷക പ്രതിഷേധത്തിന് നേരെ പൊലീസ് തലസ്ഥാനത്ത് കണ്ണീർ വാതകം പ്രയോഗിച്ചു. 

10:28 January 26

കർഷകരും പൊലീസും തമ്മിൽ സംഘർഷം

പൽവാർ അതിർത്തിയിൽ സംഘർഷം

പൽവാർ അതിർത്തിയിൽ പൊലീസും കർഷകരും തമ്മിൽ സംഘർഷം 

10:17 January 26

ഗാസിപൂരിൽ ഡ്രോൺ സംവിധാനം അടക്കമുള്ള സുരക്ഷാ ക്രമീകരണം

ഡ്രോൺ സംവിധാനം അടക്കമുള്ള സുരക്ഷാ ക്രമീകരണം

ഉത്തർ പ്രദേശ് സർക്കാരുമായും കർഷക നേതാക്കളുമായും സംസാരിക്കുന്നുണ്ടെന്നും സുരക്ഷ ഉറപ്പു വരുത്താനായി ഡ്രോൺ അടക്കമുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഗാസിപൂർ അതിർത്തിയിലെ കിഴക്കൻ ഡൽഹി ഡിസിപി പറഞ്ഞു. 

09:49 January 26

ബെംഗളുരുവിൽ ട്രാക്‌ടറുകൾ പൊലീസ് പിടിച്ചെടുത്തു

ബെംഗളുരുവിൽ ട്രാക്‌ടറുകൾ പൊലീസ് പിടിച്ചെടുത്തു

ബെംഗളൂരുവിൽ കർഷകരുടെ റാലി തടയാൻ ട്രാക്‌ടറുകൾ പിടിച്ചെടുത്ത് കർണാടക പൊലീസ്. കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് മഹാരാജ കോളജ് മൈതാനത്ത് പ്രതിഷേധിക്കാനെത്തിയ ട്രാക്ടറുകളാണ് പൊലീസ് പിടിച്ചെടുത്തത്. 

09:43 January 26

കർഷക പ്രതിഷേധം മുന്നോട്ട്; കർഷക റാലി സജ്ജയ്‌ ഗാന്ധി ട്രാൻസ്പോർട്ട് നഗറിലെത്തി

സിങ്കു അതിർത്തിയിൽ നിന്നുള്ള കർഷകരുടെ റാലി ഡൽഹിയിലെ സജ്ജയ്‌ ഗാന്ധി ട്രാൻസ്പോർട്ട് നഗറിലെത്തി. 

09:32 January 26

സിങ്കു അതിർത്തിയിലെ പ്രതിഷേധം

സിങ്കു അതിർത്തിയിലെ പ്രതിഷേധം

സിങ്കു അതിർത്തിയിൽ നിന്നുള്ള കർഷക റാലിയുടെ ദൃശ്യങ്ങൾ 

09:10 January 26

ഡൽഹിയിലെ ധൻസയിലെ കർഷകരുടെ ട്രാക്‌ടർ റാലി

ഡൽഹിയിലെ ധൻസ അതിർത്തിയിൽ നിന്നുള്ള ദ്യശ്യങ്ങൾ.

08:56 January 26

തിക്രി അതിർത്തിയിൽ കർഷകർ ബാരിക്കേഡുകൾ തകർത്തു.

ഡൽഹി- ഹരിയാന തിക്രി അതിർത്തിയിൽ കർഷകരുടെ പ്രതിഷേധം. പ്രതിഷേധക്കാർ ബാരിക്കേഡുകൾ തകർത്തു.  കർഷകർ സിങ്കു അതിർത്തിയിൽ നിന്ന് ഡൽഹിയിലേക്ക് പ്രവേശിച്ചു. 

07:04 January 26

തലസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

പുതിയ കാർഷിക നിയമങ്ങളോടുളള പ്രതിഷേധമായി കർഷകർ സംഘടിപ്പിക്കുന്ന ട്രാക്‌ടർ റാലിയുടെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. റിപ്പബ്ലിക് ഡേ പരേഡിന് ശേഷം 12 മണിയോടെ ട്രാക്ടര്‍ പരേഡ് ആരംഭിക്കും. ഒരു ലക്ഷത്തിലധികം ട്രാക്ടറുകള്‍ പരേഡിൽ പങ്കെടുക്കും. കർഷകരുടെ ട്രാക്‌ടർ റാലിയെ തുടർന്ന് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.   

Last Updated : Jan 26, 2021, 8:44 PM IST

ABOUT THE AUTHOR

...view details